NewsIndia

അമിതാഭ് ബച്ചന്‍ ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകുമോ?

ന്യൂഡല്‍ഹി: വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം അമിതാഭ് ബച്ചനെ തിരഞ്ഞെടുക്കുന്ന തീരുമാനം വൈകുമെന്ന് സൂചന. അടുത്തിടെ പുറത്ത് വന്ന പാനമ രേഖകളിലെ കള്ളപ്പണ നിക്ഷേപകരുടെ കൂട്ടത്തില്‍ അമിതാഭ് ബച്ചന്റെ പേരും ഉണ്ടായിരുന്നു. ഇതാണ് തീരുമാനം വൈകിപ്പിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

അമിതാഭ് ബച്ചനെ ബ്രാന്‍ഡ് അംബാസഡറാക്കുന്ന തീരുമാനം ഈ മാസം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഇനി കള്ളപ്പണ കേസില്‍ ബച്ചന്റെ നിരപരാധിത്വം തെളിയിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വിദേശത്ത് വ്യാജ കമ്പനികളുടെ പേരില്‍ കള്ളപ്പണ നിക്ഷേപം നടത്തിയവരുടെ കൂട്ടത്തില്‍ അമിതാഭ് ബച്ചന്‍റെ പേര് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ആരോപണം കെട്ടിച്ചമച്ചതാണെന്നും തന്‍റെ പേര് ആരെങ്കിലും ദുരുപയോഗം ചെയ്തതാകാം എന്നുമായിരുന്നു ബച്ചന്‍റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button