NewsInternationalGulf

പെണ്‍കുഞ്ഞിനെ പാര്‍ക്കില്‍ ഉപേക്ഷിച്ചു കടന്നയാള്‍ പോലീസ് പിടിയില്‍

മസ്‌കറ്റ് : ഒമാനിലെ അല്‍ബുറൈമി പാര്‍ക്കില്‍ രണ്ടു വയസുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നയാളെ ഒമാന്‍ പൊലിസ് പിടികൂടി. സൗദി സ്വദേശിനിയായ യുവതിയും കുട്ടിയുമായി ഒമാനി യുവാവ് യു.എ.ഇ.യിലെ അല്‍ഐന്‍ നഗരത്തിന്റെ അതിര്‍ത്തി പ്രദേശത്ത് താമസിച്ച് വരികയായിരുന്നു. കാലങ്ങളായി ഒന്നിച്ച് താമസിച്ചിരുന്ന സൗദി വനിത, കുറച്ച് നാള്‍ മുന്‍പ് ഒമാന്‍ വിട്ടുപോയി. യു.എ.ഇ.യിലെ കോടതിയില്‍ ഹാജരാകണമെന്ന് പറഞ്ഞാണ് കുട്ടിയെ സുഹൃത്തിനെ ഏല്‍പ്പിച്ച് അവര്‍ പോയത്. എന്നാല്‍ ഇവര്‍ തിരിച്ച വരാതായപ്പോള്‍ ഇയാള്‍ കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിനേയും കൊണ്ട് പാര്‍ക്കില്‍ എത്തിയ ഇയാള്‍, കുഞ്ഞിനെ അവിടെയുള്ള ഒരു ഒമാനി വനിതയുടെ കൈവശമേല്‍പ്പിച്ച് മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഒമാനി വനിതയാണ് പോലീസില്‍ വിവരമറിയിച്ചത്.

ഒമാനി പൌരന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കുട്ടിയുടെ അമ്മയെക്കുറിച്ച് കുടുതല്‍ അന്വേഷിച്ച് വരികയാണ്. ഇതിനോടകം കുട്ടിയെ ദത്തെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button