Gulf

ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ക്ക് ജീവപര്യന്തം

മനാമ: ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പാക്‌ പൗരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 250,000 ദിനാര്‍ വിലമതിക്കുന്ന ഹെറോയിന്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. 25 വര്‍ഷം കഠിന ശിക്ഷക്കൊപ്പം 10,000 ദിനാര്‍ (ഏകദേശം 17.5 ലക്ഷത്തോളം രൂപ) പിഴയും അടക്കണം. ശേഷം പ്രതിയെ നാടുകടത്താനും ബഹ്‌റൈന്‍ ക്രിമിനല്‍ കോര്‍ട്ട് ഉത്തരവിട്ടു.

2015 ആഗസ്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ പാക്കിസ്താന്‍ സ്വദേശിയെ സംശയം തോന്നി പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഇയാളുടെ വയറ്റില്‍ 800 ഗ്രാം തൂക്കം വരുന്ന ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തിയിരുന്നു.

shortlink

Post Your Comments


Back to top button