Gulf

ഗഭിണിയായ മലയാളി നഴ്സ് കൊല്ലപ്പെട്ട നിലയില്‍

മസ്ക്കറ്റ്: ഒമാനിലെ സലാലയില്‍ ഗര്‍ഭിണിയായ മലയാളി നഴ്സിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബര്‍ട്ട് (28) ആണ് മരിച്ചത്. കവർച്ച ശ്രമത്തിനിടെയാണ് ചിക്കു കൊല്ലപ്പെട്ടതെന്നാണ് സൂചന. ബദർ അൽ സമ ഹോസ്പിറ്റലിലെ ജീവനക്കാരിയായായിരുന്നു.

രാത്രി പത്ത് മണിയ്ക്ക് ഡ്യൂട്ടിയ്ക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ പത്ത് മണി കഴിഞ്ഞിട്ടും ചിക്കുവിനെ കാണാതായതോടെ ഭര്‍ത്താവ് അപ്പാര്‍ട്ട്‌മെന്റില്‍ എത്തി. രക്തത്തില്‍ കുളിച്ച നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു.യുവതി അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. ഉടന്‍ തന്നെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ആശുപത്രിയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താനി അറസ്റ്റിലായതായി സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂവെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റും പറഞ്ഞു.

shortlink

Post Your Comments


Back to top button