Gulf

ദുബായില്‍ ഇന്ത്യക്കാരന് വധശിക്ഷ

ദുബായ്: ദുബായിയില്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി പണം കവര്‍ന്ന കേസില്‍ ഇന്ത്യക്കാരന് വധശിക്ഷ. സൂപ്പര്‍ മാര്‍ക്കറ്റിലെ അക്കൗണ്ടന്റായ അബൂബക്കര്‍ എന്നയാളെ കുത്തിക്കൊലപ്പെടുത്തി 116,000 ദിര്‍ഹം കവര്‍ന്ന കേസിലാണ് ശിക്ഷ. 2013 സെപ്റ്റംബര്‍ 5നായിരുന്നു സംഭവം. ബാങ്കില്‍ അടയ്ക്കാനായി കൊണ്ടുപോയ പണമാണ് പ്രതി മോഷ്ടിച്ചത്. അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ തൊഴിലുടമ പോലീസിനെ സമീപിക്കുകയായിരുന്നു.ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വെച്ചായിരുന്നു കൊലപാതകം. സംഭവത്തിന്‌ ഒരാള്‍ ദൃക്സാക്ഷിയായിരുന്നു. ഫ്ലാറ്റില്‍ നിന്നുമാണ് കൊല്ലപ്പെട്ട നിലയില്‍ അക്കൗണ്ടന്റിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

shortlink

Post Your Comments


Back to top button