NewsInternational

ഒരു രാജ്യത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി പുതിയ വൈറസ്; നവജാത ശിശുക്കളുടെ മസ്തിഷ്‌കത്തെ തകരാറിലാക്കുന്നു

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ നവജാത ശിശുക്കളുടെ മസ്തിഷ്‌കത്തെ തകരാറിലാക്കുന്ന പുതിയ വൈറസ് ബാധ കണ്ടെത്തി. നവജാത ശിശുക്കളുടെ ബുദ്ധിവികാസം വൈകിപ്പിക്കുന്നതും തലച്ചോറിന് ക്ഷതം ഏല്‍പ്പിക്കുന്നതുമാണ് പുതിയ വൈറസ്. 2013 ലും 2014 ലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് നൂറിലേറെ കുഞ്ഞുങ്ങളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൈകോര്‍ണാവൈറലാസ് വിഭാഗത്തില്‍ പെടുന്ന ഈ പാരെകോവൈറസ് ബാധിച്ച കുഞ്ഞുങ്ങളില്‍ വളര്‍ച്ചാ പ്രശ്‌നങ്ങുള്ളതായി ഒരു വര്‍ഷം കൂടി വൈകിയാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
 
ഈ വൈറസ് ബാധിച്ച കുട്ടികള്‍ അപസ്മാരം ബാധിച്ച പോലെയുള്ള അവസ്ഥ, ചൊറിച്ചില്‍, പേശികള്‍ കോച്ചിവലിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയന്‍ സൊസൈറ്റി ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡീസീസസ് (എ.എസ്.ഐ.ഡി) പറയുന്നു. രോഗം കണ്ടെത്തിയ 70 ശതമാനം കുട്ടികളില്‍ നാഡിവ്യൂഹത്തിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്. 79 കുട്ടികളില്‍ നടത്തിയ പഠനങ്ങളില്‍ 46 പേരും ജനന സമയത്ത് തന്നെ രോഗലക്ഷണം പ്രകടിപ്പിച്ചിരുന്നു. പകുതിയിലേറെ പേരില്‍ 12 മാസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണം കണ്ടെത്തിയത്. ഈ രോഗത്തിന് ഇതുവരെ ഫലപ്രദമായ വാക്‌സിനോ ചികിത്സയോ കണ്ടുപിടിക്കാന്‍ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്. ഈ മേഖലയില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button