International

മരിച്ചവരെ ഓര്‍ക്കുന്നത് എങ്ങനെ: വിചിത്രമായ ആചാരങ്ങളുമായി ഒരു നാട്

മരിച്ചവരെ ഓര്‍ക്കാന്‍ വിചിത്രമായ ആചാരങ്ങളുമായി ഒരു നാട്. മരിച്ചുപോയ ബന്ധുക്കളെ ഓര്‍മിക്കുന്നതിനായി വര്‍ഷാവര്‍ഷം അവരുടെ മൃതദേഹങ്ങള്‍ ശവക്കല്ലറകളില്‍നിന്ന് പുറത്തെടുത്ത് പുതുവസ്ത്രങ്ങളണിയിച്ച്‌ തെരുവിലൂടെ എഴുന്നള്ളിക്കുന്നു.ഇന്തോനേഷ്യയിലെ സൗത്ത് സുലവേസി മലനിരകളിലെ ടൊറാജ വിഭാഗത്തില്‍പ്പെട്ടവരാണ് ഈ വിചിത്രമായ ആചാരം ആചരിക്കുന്നത്.നൂറിലേറെ വര്‍ഷം പഴക്കമുള്ള മൃതദേഹങ്ങള്‍ പോലും ഇങ്ങനെ പുറത്തെടുത്തുകൊണ്ടുനടക്കുന്നു. പ്രത്യേക രീതിയില്‍ സംസ്കരിക്കുന്നതിനാല്‍ കാര്യമായ കേടുപാടുകള്‍ കൂടാതെ മൃതദേഹങ്ങള്‍ കല്ലറകളില്‍ അവശേഷിക്കും

മൃതദേഹങ്ങളുടെ ശുദ്ധീകരണ ആഘോഷം എന്നാണ് ഈ ആചാരത്തിന്‍റെ പേര്. കല്ലറകളില്‍നിന്ന് പുറത്തെടുക്കുന്ന മൃതദേഹങ്ങളെ കുളിപ്പിച്ച്‌ പുതിയ വസ്ത്രങ്ങള്‍ അണിയിച്ച്‌ കൂളിങ് ഗ്ലാസ് ധരിപ്പിച്ച്‌ തെരുവിലൂടെ കൊണ്ടുപോവുകയാണ് ചെയ്യുന്നത്.
ശവസംസ്കാരത്തെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായാണ് ടൊറാജക്കാര്‍ കരുതുന്നത്. തങ്ങളുടെ മുന്‍ഗാമികളോടും ഗോത്രത്തലവന്മാരോടും സുഹൃത്തുക്കളോടുമൊക്കെയുള്ള ആദരവെന്നോണമാണ് ഈ ആചാരം കൊണ്ടാടുന്നത്. ആചാരത്തിന് ശേഷം വസ്ത്രങ്ങള്‍ ഒഴിവാക്കി മൃതദേഹം വീണ്ടും കല്ലറയില്‍ അടയ്ക്കും. മൃതദേഹങ്ങള്‍ അടക്കം ചെയ്ത കല്ലറകള്‍ക്ക് അരികിലാണ് ഇവര്‍ താമസിക്കുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button