Latest NewsNewsIndiaLife Style

വധു വിവാഹശേഷം 5 ദിവസം ന​ഗ്നയായി കഴിയണം, ശാരീരികബന്ധം പാടില്ല; വിചിത്രമായ ആചാരം പിന്തുടരുന്ന ഇന്ത്യയിലെ ഗ്രാമങ്ങൾ

മകന്റെ വിവാഹത്തിൽ അമ്മ പങ്കെടുക്കാൻ പാടില്ലെന്ന വിചിത്രമായ ആചാരം

വിവാഹത്തെ പവിത്രമായി കരുതുന്നവരാണ് ഭാരതീയർ. വേദാ ഇതിഹാസങ്ങളിൽ പോലും അഗ്നിസാക്ഷിയായി നടത്തുന്ന വിവാഹ കർമ്മങ്ങളെക്കുറിച്ചു പരാമർശമുണ്ട്. സ്വായം വരമായും ഗാന്ധർവ്വ രീതിയിലും തങ്ങളുടെ പങ്കാളിയെ കണ്ടെത്തുന്ന പ്രാചീന രീതിയിൽ നിന്നും ഓൺലൈൻ സൈറ്റുകളിലൂടെ പങ്കാളിയെ തിരഞ്ഞെടുക്കുന്ന ഹൈടെക് കാലത്തിൽ എത്തി നിൽക്കുകയാണ് നമ്മൾ. കുടുംബ സാമൂഹ്യ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഭാരതീയർക്കിടയിലെ വിവാഹത്തെ സംബന്ധിച്ചുള്ള ചില വിചിത്രമായ ആചാരങ്ങളെക്കുറിച്ചു അറിയാം.

അമ്മ വിവാഹത്തിൽ പങ്കെടുക്കാൻ പാടില്ലെന്ന് തുടങ്ങി 5 ദിവസത്തേക്ക് വധു നഗ്നയായി കഴിയണമെന്ന് വരെ വിധിച്ചിട്ടുള്ള ചില വിവാഹ രീതികൾ ഇന്നും ഇന്ത്യയിലെ ചില ഗ്രാമങ്ങളിൽ പാലിക്കപെടുന്നു. ഹിമാചൽ പ്രദേശ്, ​ഗുജറാത്ത്, ബീഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള വിചിത്രമായ ആചാരങ്ങൾ പിന്തുടരുന്നത്.

read also: കോവിഡിനെ അപേക്ഷിച്ചു നിപയ്ക്ക് അപകട സാധ്യത കൂടുതല്‍ : ജനങ്ങള്‍ അറിഞ്ഞിരിക്കാന്‍ ഡോക്ടര്‍മാരുടെ കുറിപ്പ്

വിവാഹത്തിന് ശേഷം വധുവിനെ 5 ദിവസത്തേക്ക് നഗ്നയായിരിക്കാൻ നിർബന്ധിതമാക്കുകയും പങ്കാളിയുമായി ശാരീരികബന്ധം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ആചാരം ഹിമാചൽ പ്രദേശിൽ ചില ഗ്രാമങ്ങളിൽ ഇന്നും നിലനിൽക്കുന്നുണ്ട്.

മകന്റെ വിവാഹത്തിൽ അമ്മ പങ്കെടുക്കാൻ പാടില്ലെന്ന വിചിത്രമായ ആചാരം പിന്തുടരുന്നവരുമുണ്ട്. മകന്റെ സന്തോഷകരമായ ജീവിതത്തിനു വേണ്ടിയാണ് അമ്മ കല്യാണചടങ്ങിൽ നിന്ന് മാറിനിൽക്കുന്നതെന്നാണ് വിശ്വാസം. ബം​ഗാളി കല്യാണ ചടങ്ങുകളിൽ ഇത്തരത്തിലൊരു ആചാരം ഇന്നും നിലനിക്കുന്നു.

വരനെ വധുവിന്റെ പിതാവ് കാലുകഴുകി സ്വീകരിക്കുന്ന ചടങ്ങുകൾ ചിലയിടങ്ങളിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ പാലും തേനും ഉപയോ​ഗിച്ച് വരന്റെ പാദങ്ങൾ കഴുകിയ ശേഷം ഭാര്യാപിതാവ് തന്നെ അത് കുടിക്കുന്ന ആചാരം ​ഗുജറാത്തിൽ ഇപ്പോഴും പിന്തുടരുന്നുണ്ട്. മധുപർക്കാ എന്നാണ് ഈ ആചാരം അറിയുന്നത്.

കുടുംബ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ വധുവിന് കഴിവുണ്ടോയെന്ന് പരിശോധിക്കുന്നതിനായി വധുവിന്റെ തലയിൽ അമ്മായിയമ്മ മൺകലങ്ങൾ വയ്ക്കുന്ന ചടങ്ങുകൾ ബീഹാറിൽ പ്രചാരത്തിലുണ്ട്. തലയിൽ വച്ച മൺകുടം താഴെ വീഴാതെ മുതിർന്ന ആളുകളിൽ നിന്നും വധു അനു​ഗ്രഹം വാങ്ങണം.അതാണ് ചടങ്ങ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button