KeralaNews

എറണാകുളത്ത് പത്ത് വയസുകാരനെ കുത്തിക്കൊന്നു

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ മാനസികവിഭ്രാന്തിയുള്ളയാള്‍ പത്തു വയസുകാരനെ കുത്തിക്കൊന്നു. പുല്ലേപ്പടി സ്വദേശി ക്രിസ്റ്റി ജോണ്‍ ആണ് ഇന്ന് രാവിലെ കുത്തേറ്റ് മരിച്ചത്. തൊട്ടടുത്തുള്ള കടയില്‍ പോയി മടങ്ങുന്ന വഴിയാണ് കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്.റോഡരുകില്‍ നിന്ന മാനസിക രോഗി പ്രകോപനം കൂടാതെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.

പ്രതിയായ അജി ദേവസ്യയെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button