NewsSports

ഇന്ത്യന്‍ ആര്‍ച്ചര്‍ ദീപികാ കുമാരി ലോകറെക്കോഡിനൊപ്പം

ചൈനയിലെ ഷാങ്ങ്ഹായില്‍ നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പില്‍ വനിതകളുടെ റികര്‍വ് ഇവന്‍റിന്‍റെ യോഗ്യതാ റൗണ്ടില്‍ ഇന്ത്യന്‍ ആര്‍ച്ചര്‍ ദീപികാ കുമാരി നിലവിലെ ലോകറെക്കോഡിനോട് തുല്യത പാലിച്ച പ്രകടനം പുറത്തെടുത്തു. ദീപികയുടെ പ്രകടനം ബ്രോണ്‍സ് മെഡലിനായുള്ള മിക്സ്ഡ് പെയര്‍ പ്ലേ-ഓഫ്‌ മത്സരം കളിക്കാന്‍ ഇന്ത്യയ്ക്ക് യോഗ്യത നേടിക്കൊടുത്തു.

മുന്‍ലോക ഒന്നാം നമ്പറും ഈ വര്‍ഷത്തെ പദ്മ പുരസ്കാര ജേത്രിയുമായ ദീപിക ദക്ഷിണകൊറിയയുടെ കി ബൊ ബായ് 2015-ല്‍ സ്ഥാപിച്ച 720-ല്‍ 686 പോയിന്‍റ് എന്ന ലോകറെക്കോഡിനോടാണ് തുല്യത പാലിച്ചത്.

ഇപ്പോള്‍ ലോക 7-ആം നമ്പര്‍ താരമായ ദീപിക റിയോ ഒളിമ്പിക്സിനായുള്ള യോഗ്യത നേരത്തേ തന്നെ ഉറപ്പാക്കിയിരുന്നു. ലോകകപ്പില്‍ ദീപിക ഇതുവരെ 3 വെള്ളി മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button