KeralaNews

ബോംബ്‌ നിര്‍മ്മാണത്തിനിടെ സ്ഫോടനം; മൂന്നു പേര്‍ക്ക് പരിക്ക്

കോഴിക്കോട് : നാദാപുരത്ത് ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. വീനീഷ്, ദിലീഷ്. വിവേക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനമെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തുനിന്നും ബോംബുകളും നിര്‍മ്മാണ സാമഗ്രികളും കണ്ടെടുത്തു. മൂന്നു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ സ്ഥിതി ഗുരുതരമാണ്.

ഇന്നലെ രാത്രിയായിരുന്നു നാദാപുരം തെരുവന്പറമ്പിനു സമീപം ആളൊഴിഞ്ഞ പറമ്പില്‍ സ്ഫോടനമുണ്ടായത്.പരുക്കേറ്റ മൂന്നു പേരും സി.പി.എം പ്രവര്‍ത്തകരാണെന്നാണ് സൂചന. ഇതില്‍ രണ്ടു പേര്‍ നേരത്തെ സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നും പൊലീസ് പറയുന്നു.
നാദപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തി. സ്ഫോടനത്തെ സംബന്ധിച്ച്‌ സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും സി.പി.എം നാദാപുരം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button