NewsInternational

23കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ദുബായ് : കരാട്ടെ വിദ്യാര്‍ഥിനിയും ബ്രൗണ്‍ ബല്‍റ്റ്കാരിയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിന് യുവതിയുടെ വക മര്‍ദ്ദനമേറ്റു. കഴിഞ്ഞ നവംബറില്‍ നടന്ന സംഭവത്തിന്റെ വിചാരണ കഴിഞ്ഞ ദിവസം നടന്നു. 23കാരിയായ ജോര്‍ജിയന്‍ യുവതിയെയാണ് പാക്കിസ്ഥാന്‍കാനായ ഡ്രൈവര്‍ കാറില്‍ കയറ്റിക്കൊണ്ട് പോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.

ബുര്‍ ദുബായിലെ ഒരു ഹോട്ടലിലേയ്ക്ക് ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം നടക്കുമ്പോഴായിരുന്നു സഹായം വാഗ്ദാനം ചെയ്ത് ഡ്രൈവര്‍ എത്തിയത്. പൂ വാങ്ങുന്നതിനായി വാഹനത്തില്‍ കയറിയ തന്നെ അല്‍റഷീദിയയിലെ മരുഭൂമി പ്രദേശത്തേയ്ക്ക് കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെ യുവതി തന്റെ സാഹസിക അഭ്യാസം പുറത്തെടുക്കുകയായിരുന്നു.യുവതിയുടെ അടിയേറ്റ് അക്രമിയുടെ തലയ്ക്ക് കാര്യമായി ചതവേറ്റതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

അതേസമയം ശക്തമായ വാദമുഖങ്ങളാണ് പ്രതിയായ യുവാവ് കോടതിയില്‍ സമര്‍പ്പിച്ചത്. മദ്യപിച്ച യുവതി തന്നെ ആദ്യം അക്രമിച്ചെന്നും സെക്‌സിന് നിര്‍ബന്ധിച്ചെന്നും യുവാവ് കോടതിയില്‍ മൊഴിനല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button