NewsIndia

ആദര്‍ശ് ഫ്ലാറ്റ് പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

മുംബൈ: അഴിമതിയുടെ പര്യായമായി മാറിയ മുംബൈയിലെ ആദര്‍ശ് ഹൗസിങ് സൊസൈറ്റി ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുവാന്‍ മുംബൈ ഹൈക്കോടതി ഉത്തരവ്. കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കുമായി മുംബൈ കോളാബേയില്‍ നിര്‍മിച്ചതാണ് ആദര്‍ശ് ഫ്ലാറ്റ് സൊസൈറ്റി.

എന്നാല്‍, മന്ത്രിമാര്‍ രാഷ്ട്രീയ നേതാക്കള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് അനധികൃതമായി ഫ്ലാറ്റുകള്‍ നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കെട്ടിടത്തിന് തീരദേശ നിയമം (സി.ആര്‍.സെഡ്) അനുമതി ലഭിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ മഹാരാഷ്ട്രാ സര്‍ക്കാരിന് മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

31 നിലകളുള്ളതാണ് ആദര്‍ശ് ഫ്ലാറ്റ് സൊസൈറ്റി. 2011 ജനുവരിയില്‍ കെട്ടിടം പൊളിച്ചു മാറ്റാന്‍ പരിസ്ഥിതി മന്ത്രാലയം ആദര്‍ശ് ഫ്ലാറ്റ് സൊസൈറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button