NewsGulf

വാഹന ഉടമകളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ തപാല്‍ വഴിയും

സൗദിയിലെ വാഹന ഉടമകളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ തപാല്‍ വഴി ലഭിച്ചു തുടങ്ങും. ഇതുമായി ബന്ധപ്പെട്ട വാസില്‍ സര്‍വ്വീസിന് തുടക്കമായി. ആദ്യഘട്ടമെന്ന നിലയില്‍ സൗദി തലസ്ഥാന നഗരിയില്‍ തുടങ്ങിയ സേവനം താമസിയാതെ സൗദിയുടെ മറ്റെല്ലാ ഭാഗത്തും ലഭ്യമാക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.ഇസ്തിമാറ എന്ന പേരിലാണ് സൗദിയില്‍ വാഹനങ്ങളുടെ ആര്‍.സി സര്‍ട്ടിഫിക്കറ്റ് അറിയപ്പെടുന്നത്. വാഹനങ്ങളുടെ ഇസ്തിമാറ വാഹന ഉടമകള്‍ക്ക് പോസ്റ്റ് സംവിധാനം വഴിയാണ് എത്തിക്കുക.സൗദി തലസ്ഥാന നഗരിയില്‍ ഇസ്തിമാറ വാസില്‍ വഴി എത്തിക്കുന്ന സംവിധാനം ആരംഭിച്ചു. താമസിയാതെ സൗദിയുടെ ജിദ്ദ അടക്കമുള്ള മറ്റ് ഭാഗങ്ങളിലും സംവിധാനം നിലവില്‍ വരും.

വാഹന ഉടമകള്‍ക്ക് ട്രാഫിക്ക് വിഭാഗം ഓഫീസുകളില്‍ കയറി ഇറങ്ങി സമയം കളയാതെതന്നെ നേരിട്ട് പുതിയ കാര്‍ രജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റ് വാസില്‍ വഴി കൈപ്പറ്റാവുന്നതാണെന്ന് ട്രാഫിക്ക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ സഹ്‌റാനി അറിയിച്ചു. ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ ഉത്തരവ് പ്രകാരമാണ് പുതിയ സംവിധാനം നിലവില്‍ വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button