NewsIndia

രാഷ്ട്ര വിരുദ്ധ മുദ്രാവാക്യത്തെ എതിര്‍ത്ത വിദ്യാര്‍ത്ഥി യൂണിയന്‍ ജോയിന്റ് സെക്രട്ടറിക്ക് പിഴ : ജെ.എന്‍.യുവില്‍ എ.ബി.വി.പി നിരാഹാര സമരം

ന്യൂഡല്‍ഹി : അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ജെ.എന്‍.യുവില്‍ നടന്ന പരിപാടിക്കെതിരെ ശബ്ദമുയര്‍ത്തിയ വിദ്യാര്‍ത്ഥി യൂണിയന്‍ ജോയിന്റ് സെക്രട്ടറിക്ക് പിഴ ശിക്ഷ നല്‍കിയ സര്‍വകലാശാല അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു . രാഷ്ട്രവിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ പ്രതിഷേധിച്ചതിന് പിഴ ശിക്ഷ നല്‍കിയ നടപടിക്കെതിരെ അഞ്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ നിരാഹാര സമരം ആരംഭിച്ചു.

അലോക് സിംഗ് , അനിമ ശങ്കര്‍ , ഗൗരവ് ഝാ , ലളിത് പാണ്ഡെ , സൗരഭ് ശര്‍മ്മ എന്നിവരാണ് കഴിഞ്ഞ നാല് ദിവസമായി സര്‍വകലാശാലയില്‍ നിരാഹാര സമരം നടത്തുന്നത്. വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിച്ചതിന് സ്വന്തം രാജ്യത്ത് തന്നെ പിഴ ശിക്ഷ ലഭിക്കുന്നത് എന്ത് നീതിയാണെന്നാണ് ഇവരുടെ ചോദ്യം . രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചവരേയും അതിനെ എതിര്‍ത്തവരേയും ഒരേ ത്രാസില്‍ തൂക്കുന്ന നിലപാട് രാജ്യത്തിന് അപമാനമാണെന്ന് എ.ബി.വി.പി നേതാക്കള്‍ വ്യക്തമാക്കി.

സൗരഭിനും സംഘത്തിനും ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ റിലേ സത്യാഗ്രഹം നടത്തുകയാണ് . എന്ത് വന്നാലും സര്‍വകലാശാലയില്‍ രാജ്യവിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന ദൃഢ നിശ്ചയത്തിലാണ് വിദ്യാര്‍ത്ഥികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button