KeralaLatest NewsNews

വിദേശ സര്‍വകലാശാലകള്‍, സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹം: എബിവിപി

തിരുവനന്തപുരം: വിദേശ സര്‍വകലാശാലകളുടെ കാര്യത്തില്‍ മുന്‍ നിലപാടില്‍ പുനഃപരിശോധനയ്ക്ക് തയ്യാറായ സര്‍ക്കാര്‍ തീരുമാനത്തെ എബിവിപി സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര പ്രവര്‍ത്തക സമിതിയംഗം എന്‍സിടി ശ്രീഹരി. എന്നാല്‍ സര്‍വകലാശാലകളുടെ നിലവാരം മികച്ചതായിരിക്കണമെന്നും യാതൊരു നിലവാരവുമില്ലാത്ത വിദേശ സര്‍വകലാശാലകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വാതില്‍ തുറക്കരുതെന്നും ശ്രീഹരി പറഞ്ഞു. വിദേശ സര്‍വകലാശാലകള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കണം. സാധാരണക്കാര്‍ക്കും താങ്ങാവുന്ന രീതിയിലുള്ളതായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: കേരളത്തില്‍ സ്‌ഫോടന പരമ്പരയും ചാവേര്‍ ആക്രമണവും ആസൂത്രണം ചെയ്ത കേസ്: പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍

‘വിദ്യാര്‍ത്ഥികള്‍ വിവേചനം നേരിടാന്‍ പാടില്ല. വിദേശ സര്‍വകലാശാലകളുടെ കടന്നുവരവ് നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ ശിഥിലമാക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ഇവിടെയുള്ള വിദേശ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നേടുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ പലായനം തടയാനും അതുവഴി മസ്തിഷ്‌ക ചോര്‍ച്ച തടയാനും കഴിയും. തുടക്കത്തില്‍, വിദേശ സര്‍വകലാശാലകളിലെ വിദ്യാഭ്യാസം വിദ്യാര്‍ത്ഥികളില്‍ വലിയ അഭിനിവേശം സൃഷ്ടിക്കും. ഇത്തരം അനാരോഗ്യ പ്രവണതകള്‍ തടയാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം’, ശ്രീഹരി ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button