Latest NewsKeralaNews

കേരളത്തില്‍ സ്‌ഫോടന പരമ്പരയും ചാവേര്‍ ആക്രമണവും ആസൂത്രണം ചെയ്ത കേസ്: പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍

കൊച്ചി: കേരളത്തില്‍ സ്ഫോടന പരമ്പരയും ചാവേര്‍ ആക്രമണവും ആസൂത്രണം ചെയ്ത കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി. പ്രതിക്കെതിരെ എന്‍ഐഎ ചുമത്തിയ 38,39 വകുപ്പും 120 B വകുപ്പും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ശിക്ഷാ വിധിയില്‍ വാദം നാളെ നടക്കും.

ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേര്‍ന്ന് റിയാസ് അബൂബക്കര്‍ കേരളത്തില്‍ സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നാണ് എന്‍ഐഎ കണ്ടെത്തിയത്.

Read Also: ഗോവാ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകന്‍

2018 മെയ് 15നാണ് റിയാസ് അബൂബക്കറിനെ ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും നിരവധി ഡിജിറ്റല്‍ തെളിവുകള്‍ അറസ്റ്റിന്റെ സമയത്ത് പിടിച്ചെടുത്തിരുന്നു. വിധിയില്‍ ഇതും നിര്‍ണായകമായി.

ശ്രീലങ്കന്‍ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേര്‍ന്ന് കേരളത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്നാണ് റിയാസ് അബൂബക്കറിനായുള്ള കേസ്. ഇതിന് പുറമേ ഇയാള്‍ സ്വയം ചാവേറാകാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഭീകരാക്രമണത്തിനായി കേരളത്തില്‍ നിന്നുള്ള യുവാക്കളെ റിയാസ് സോഷ്യല്‍ മീഡിയ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനായുള്ള തെളിവുകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് എന്‍ഐഎ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button