India

ബല്‍രാജ് മധോക്ക് അന്തരിച്ചു

ന്യൂഡല്‍ഹി : ജനസംഘം സ്ഥാപക നേതാവും ആര്‍.എസ്.എസ് പ്രചാരകനുമായിരുന്ന ബല്‍രാജ് മധോക്ക് അന്തരിച്ചു. 96 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ രജീന്ദര്‍ നഗറിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ നയങ്ങളുടെ പ്രധാന വിമര്‍ശകനായിരുന്ന ബല്‍രാജ് മധോക്ക്, അടിയന്തരാവസ്ഥ കാലത്ത് 18 മാസം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ശ്യാമപ്രസാദ് മുഖര്‍ജിക്കൊപ്പം ജനസംഘം സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

1961 ല്‍ ഡല്‍ഹിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മധോക്ക്, പിന്നീട് ജനസംഘം അഖിലേന്ത്യാ അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചു. ബലരാജ് മധോക്കിന്റെ നേതൃത്വത്തില്‍ 1967ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനസംഘം 37 സീറ്റ് നേടി കരുത്ത് തെളിയിച്ചിരുന്നു.കമലയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

shortlink

Post Your Comments


Back to top button