
രാജസ്ഥാനിലെ ബാർമീറിൽ അതീവ ജാഗ്രതാ നിർദ്ദേശം. ആളുകൾ വീടുകളിൽ തുടരണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബാർമീർ ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചു. വെടിനിർത്തലിന് പിന്നാലെ ഡ്രോൺ സാന്നിധ്യം തിരിച്ചറിഞ്ഞതിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ ജില്ലയിൽ ബ്ലാക്ക് പ്രഖ്യാപിച്ചിരുന്നു.
വൈദ്യുതി വിച്ഛേദിച്ചതിന് തൊട്ടുപിന്നാലെ, ബാർമറിൽ ആകാശത്ത് ഡ്രോണുകളുടേതെന്ന് സംശയിക്കുന്ന ചില ചുവന്ന ലൈറ്റുകൾ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിർത്തി പ്രദേശങ്ങളിലെല്ലാം സുരക്ഷാ സേന മറ്റ് ജാഗ്രതയിലാണ്.
Post Your Comments