NewsIndia

ചുരുങ്ങിയ കാലയളവില്‍ ബംഗളുരു വാസയോഗ്യമല്ലാതായി മാറിയേക്കാം

ബംഗളുരു: അടുത്ത അഞ്ച് വര്‍ഷത്തിനകം ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബംഗളുരു വാസയോഗ്യമല്ലാതായി തീരുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ മുന്നറിയിപ്പ്. ഐഐഎസ് സി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി നഗരത്തില്‍ കെട്ടിട നിര്‍മാണത്തില്‍ ഞെട്ടിപ്പിക്കുന്ന വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് കാണാന്‍ കഴിഞ്ഞു.

നഗരത്തിലെ കഴിഞ്ഞ 40 വര്‍ഷത്തെ കെട്ടിട നിര്‍മാണ വളര്‍ച്ച 525 ശതമാനമാണ്. മാത്രവുമല്ല ഒരിക്കല്‍ ഗ്രീന്‍ സിറ്റി എന്നറിയപ്പെട്ടിരുന്ന നഗരത്തിലെ പച്ചപ്പില്‍ 78 ശതമാനത്തോളം കുറവ് വന്നിരിക്കുകയാണെന്നും ഇതില്‍ പറയുന്നു. തടാക നഗരം എന്ന വിശേഷണത്തിനും പ്രസക്തിയില്ലാതെയായിരിക്കുകയാണ്. അതോടൊപ്പം തന്നെ 79 ശതമാനത്തോളം ജലസ്രോതസ്സുകളാണ് ഇല്ലാതായിരിക്കുന്നത്. നഗരവത്കരണത്തിന്റെ ഫലമായി ചുറ്റുമുണ്ടായിരുന്ന തടാകങ്ങളും വൃക്ഷങ്ങളും എല്ലാം പൂര്‍ണമായും അപ്രത്യക്ഷമായിരിക്കുകയാണെന്ന് ഐഐഎസ് സി യുടെ പഠനത്തില്‍ വ്യക്തമാക്കുന്നു. കുറച്ച് കാലം മുന്‍പ് വരെ ഏവരും ആഗ്രഹിച്ചിരുന്ന നഗരമായ ബംഗളുരു അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവിതം സാധ്യമല്ലാത്ത മരണപ്പെട്ട ഒരു നഗരമായി മാറുമെന്ന് ഐഐഎസ് സി യിലെ പ്രൊഫസര്‍ ടി. വി രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button