NewsInternational

ഡ്രൈവറില്ലാ കാറുകള്‍ നിര്‍മിച്ച് ആക്രമണം നടത്താന്‍ ഐ.എസ് പദ്ധതി

ഗൂഗിള്‍ വികസിപ്പിച്ചെടുത്ത രീതിയിലുള്ള ഡ്രൈവര്‍മാരില്ലാതെ ഓടുന്ന കാറുകള്‍ നിര്‍മിച്ച് ആക്രമണം നടത്താന്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സിറിയയിലുള്ള ഐ.എസ് സംഘത്തിലെ ഗവേഷക വിഭാഗമാണ് കാര്‍ വികസിപ്പിച്ചിരിക്കുന്നത്. നാറ്റോയിലെ സെക്യൂരിറ്റി വിദഗ്ധനാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

വാഹനത്തില്‍ നിറയെ സ്‌ഫോടക വസ്തുക്കള്‍ നിറച്ചശേഷം തിരക്കുള്ള സ്ഥലങ്ങളിലേക്ക് കാര്‍ ഓടിച്ചു കയറ്റി ചാവേര്‍ മാതൃകയില്‍ ആക്രമണം നടത്താനാണ് പദ്ധതി. അതേസമയം, ഐ.എസിന്റെ പുതിയ ആക്രമണ രീതികള്‍ ബ്രിട്ടനടക്കമുള്ള ലോകരാജ്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുക.

ബ്രിട്ടന്‍, നോര്‍ത്ത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെല്ലാം ഡ്രൈവര്‍മാരില്ലാതെ ഓടുന്ന വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള തയാറെടുപ്പുകള്‍ നടക്കുകയാണ്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡ്രൈവര്‍മാരില്ലാതെ ഓടുന്ന ആയിരക്കണക്കിനു കാറുകള്‍ ബ്രിട്ടനിലെ പൊതുനിരത്തില്‍ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ഐ.എസും ഇത്തരം വാഹനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button