KeralaNews

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉഷ്ണ തരംഗം; സൂര്യാതപമേറ്റത് 286 പേര്‍ക്ക്

തിരുവനന്തപുരം: പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ വ്യാഴാഴ്ചവരെ ഉഷ്ണതരംഗസാധ്യതയുണ്ടെന്നും സംസ്ഥാനത്ത് അന്തരീക്ഷതാപനിലയില്‍ കാര്യമായ വ്യത്യാസമുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണതരംഗമുണ്ടായി. അന്തരീക്ഷതാപനില അസാധാരണമാംവിധം ചൂടുപിടിക്കുന്നതിനെയാണ് ഉഷ്ണതരംഗമെന്നുപറയുന്നത്. മഴലഭിക്കുന്നതോടെ ഈ അത്യുഷ്ണാവസ്ഥയ്ക്കു ശമനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്നാണ് പ്രവചനം. തെക്കന്‍ജില്ലകളിലാകും ആദ്യം മഴയെത്തുക.

സംസ്ഥാനത്ത് ഇതുവരെ 286 പേര്‍ക്ക് സൂര്യാതപംമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായി ആരോഗ്യവകുപ്പ് അറിയിച്ചു. സൂര്യാതപംകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ തിങ്കളാഴ്ച ആരോഗ്യവകുപ്പ് ഉന്നതതലയോഗം ചേര്‍ന്നു. പാടത്തുംമറ്റും പണിയെടുക്കുന്നവര്‍ ദാഹം തോന്നുന്നില്ലെങ്കിലും ശുദ്ധജലം ധാരാളം കുടിക്കണം.

രാവിലെ 11മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ ഇത്തരം ജോലിചെയ്യുന്നവര്‍ക്ക് വിശ്രമമനുവദിക്കണം. മദ്യപാനം പൂര്‍ണമായും ഒഴിവാക്കണം. മദ്യപരില്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button