Gulf

ഒമാനില്‍ ചിക്കുവിന്റെ കൊലപാതകം ; വിരലടയാളം ലിന്‍സണെ വേട്ടയാടുമ്പോള്‍

മസ്‌ക്കറ്റ് : ഒമാനിലെ സലാലയില്‍ തമസസ്ഥലത്ത് മലയാളി നഴ്‌സ് അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബര്‍ട്ടിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ലിന്‍സണ്‍ ഇപ്പോഴും ഒമാന്‍ പോലീസ് കസ്റ്റഡിയില്‍. ഭാര്യയെ രക്ഷിക്കാനായി ചെയ്ത കാര്യങ്ങളാണ് ലിന്‍സണെ കുടുക്കിയത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ ലിന്‍സണ്‍ന്റെ വിരലടയാളങ്ങള്‍ മുറിയില്‍ പതിഞ്ഞതാണ് ഒമാന്‍ പോലീസ് ലിന്‍സണെ സംശയിക്കാനിടയാക്കിയത്. കൊലപാതകത്തിനു ശേഷം അക്രമി ചിക്കു കിടന്ന മുറിയുടെ വാതിലും വീടും പുറത്തുനിന്നും പൂട്ടിയിരുന്നതായി ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സണ്‍ന്റെ സഹോദരന്‍ ലിജു ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് ലിന്‍സണും പിന്നീട് ആശുപത്രി ജീവനക്കാര്‍ വന്നപ്പോഴും വീടും മുറിയും പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ചെവികളും അറുത്ത് മാറ്റിയ നിലയിലായിരുന്നു. കൂടാതെ 12പവനും മോഷ്ടിച്ചിട്ടുണ്ട്. വീടിന്റെ താക്കോല്‍ ഉപയോഗിച്ചു തന്നെയാണ് മുറികള്‍ പൂട്ടിയതെന്നാണ് സംശയം.

ഫ്‌ളാറ്റ് നോക്കി നടത്തിയിരുന്നതും കാവല്‍ ജോലി ചെയ്തിരുന്നതും അടുത്ത് താമസിക്കുന്ന പാകിസ്ഥാന്‍കാരനായ യുവാവായിരുന്നു. എല്ലാ മുറികളുടേയും താക്കോല്‍ അയാളുടെ കൈവശമുണ്ടെന്നും ലിജു വെളിപ്പെടുത്തി. ഭര്‍ത്താവ് ലിന്‍സനോടൊപ്പം ഈ പാകിസ്ഥാന്‍ സ്വദേശിയും റോയല്‍ ഒമാന്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.

കഴിഞ്ഞ 20 നാണ് കറുകുറ്റി തെക്കേല്‍ അയിരൂക്കാരന്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു (27) നെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ഇപ്പോഴും തുടരുകയാണ്. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണോ?, കരുതിക്കൂട്ടിയുള്ള പ്രതികാരമാണോ എന്നുറപ്പിക്കാന്‍ ഇതുവരേയും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

അതിനിടെ, ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ വിമാനത്താവളത്തിലും വീട്ടിലും ചിക്കുവിനു അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. കസ്റ്റഡിയിലുള്ള ലിന്‍സന്‍ നിരപരാധിയാണെന്നും അദ്ദേഹം കുറ്റം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേസിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായിട്ടാണ് ലിന്‍സനെ വിട്ടയക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button