Kauthuka Kazhchakal

കടലില്‍ നിന്നും കിട്ടിയ സെക്‌സ് ടോയ് മാലാഖയാണെന്ന് തെറ്റിദ്ധരിച്ച് ആരാധിച്ചു

ജക്കാര്‍ത്ത:ഇന്തോനേഷ്യയിലെ ഉള്‍ഗ്രാമത്തില്‍ മത്സ്യബന്ധനത്തിനിടയില്‍ കടലില്‍ നിന്നും കിട്ടിയ ‘സെക്‌സ് ടോയ്’ മാലാഖയാണെന്ന് തെറ്റിദ്ധരിച്ച് ഗ്രാമത്തില്‍ കൊണ്ടുപോയി ആരാധിച്ചു. മത്സ്യബന്ധനത്തിന് കടലിലേക്ക് പോയ യുവാക്കള്‍ക്കാണ് സ്ത്രീയുടെ വലിപ്പത്തിലുള്ള ടോയ് കിട്ടിയത്. എയര്‍ നിറച്ച് ഉപയോഗിക്കുന്ന ടോയ് ഗ്രാമത്തിലേക്ക് കൊണ്ടുവന്ന് പുതിയ വസ്ത്രങ്ങള്‍ അണിയിച്ച് മാലാഖയെ പോലെ ആരാധിക്കുകയായിരുന്നു ഇക്കൂട്ടര്‍.

സ്വര്‍ഗത്തില്‍ നിന്നും ഈശ്വരന്‍ ഭൂമിയിലേക്ക് പറഞ്ഞുവിട്ടതാണ് മാലാഖയെ എന്ന് ഗ്രാമത്തിലുള്ളവര്‍ പറയുന്നു.സംഭവം അറിഞ്ഞ ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി ടോയ് പരിശോധിക്കുകയും സെക്‌സ് ടോയ് ആണെന്ന് തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ ഗ്രാമവാസികളെ ഇത് വിശ്വസിപ്പിക്കുക എന്നത് പ്രയാസമേറിയ കാര്യമായിരുന്നു. ഇന്റര്‍നെറ്റും പുറംലോക ബന്ധവും ഇല്ലാത്ത ഇവിടുത്തുക്കാര്‍ക്ക് സെക്‌സ് ടോയ് എന്ന വാക്ക് അപരിചിതമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button