IndiaSports

കുറഞ്ഞ ഓവര്‍ നിരക്ക്‌ ; കോഹ്ലിക്ക് പിഴ

ബംഗളൂരു: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലിക്ക് 24 ലക്ഷം രൂപ പിഴ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന കളിയിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് കോഹ്‌ലിക്ക് പിഴ ചുമത്തിയിരിക്കുന്നത്.നേരത്തെ പുനെ സൂപ്പര്‍ ജയന്റ്‌സിനെതിരെ നടന്ന കളിയിലും ഓവര്‍ നിരക്ക് കുറഞ്ഞതിന് കോഹ്ലിക്ക് പിഴ ഒടുക്കേണ്ടി വന്നിരുന്നു. 12 ക്ഷം രൂപയായിരുന്നു പിഴ. ഇതേ തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ മത്സരത്തില്‍നിന്നും വിലക്കുണ്ടാകും.

ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പേരില്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനും പിഴ ശിക്ഷ കിട്ടിയിരുന്നു.മാച്ച് ജയിച്ച സന്തോഷത്തില്‍ സഹകളിക്കാര്‍ക്കൊപ്പം ഇരിക്കുകയായിരുന്ന ഗംഭീര്‍ എഴുന്നേറ്റ് കസേര ചവിട്ടിത്തെറിപ്പിക്കുകയും ഉച്ചത്തില്‍ ആക്രോശിക്കുകയും ചെയ്തുവെന്നാണ് കുറ്റം.

shortlink

Related Articles

Post Your Comments

Related Articles


Back to top button