Life Style

വണ്ണം കുറയ്ക്കാന്‍ ഇതാ ഒരു കിടിലന്‍ പ്രയോഗം

ഈ കടുത്ത ചൂട്കാലത്ത് മാത്രമല്ല, സാധാരണ കാലാവസ്ഥയുള്ളപ്പോള്‍ പോലും ദിവസം ചുരുങ്ങിയത് 8 ഗ്ലാസ് വെള്ളം കുടിചിരിക്കണം എന്നതാണ് ആരോഗ്യപരമായ ശീലം. വെള്ളം ധാരാളമുള്ള തണ്ണിമത്തന്‍, വെള്ളരിക്ക, പഴങ്ങള്‍, മറ്റു പച്ചക്കറികള്‍ എന്നിവ കഴിക്കുന്നതും ആരോഗ്യദായകവും, ക്ഷീണത്തെ അകറ്റാന്‍ ഉപകരിക്കുന്നതുമാണ്.

ജലാംശം ശരിയായ അളവില്‍ നിലനിര്‍ത്തുന്നത് ശരീരത്തിലെ “ഫ്ലൂയിഡ് ബാലന്‍സ്” നിലനിര്‍ത്തുന്നതിനും ദ്രാവകത്തിന്‍റെ അളവ് അമിതമാകാതിരിക്കുന്നതിനും ഉപകരിക്കും. മലബന്ധം ഒഴിവാക്കാനും ഇത് സഹായകരമാണ്.

പക്ഷേ ഒരോരുത്തരുടേയും ശരീരത്തിന്‍റെ ഘടന അനുസരിച്ചും ദിവസവും ചെയ്യുന്ന പ്രവര്‍ത്തികള്‍ അനുസരിച്ചും വെള്ളത്തിന്‍റെ അളവ് 8 ഗ്ലാസ്‌ എണ്ണത്തില്‍ നിന്ന് കൂട്ടാവുന്നതാണ്. 8 ഗ്ലാസ്സെങ്കിലും കുടിച്ചിരിക്കണം എന്ന നിബന്ധന മാത്രമേയുള്ളൂ.

ശരീരത്തിലെ ജലാംശത്തിന്‍റെ ശരിയായ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശീലമാക്കാവുന്ന ഒരു ആരോഗ്യ പാനീയമാണ് സാസ്സി വാട്ടര്‍. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പതിവായി തയാറാക്കി കുടിക്കാവുന്ന ഈ പാനീയം തയാറാക്കുന്നത് താഴെപ്പറയുന്ന വിധമാണ്:

വെള്ളം: 2 ലിറ്റര്‍

ഇഞ്ചി (ചെറുതായി മുറിച്ചത്): 1 ടീസ്പൂണ്‍

വെള്ളരി : ഒരു കഷണം

ചെറുനാരങ്ങ: (ചെറുതായി മുറിച്ചത്): 1 ടീസ്പൂണ്‍

പുതിനയില (ചെറുതായി മുറിച്ചത്): 1 ടീസ്പൂണ്‍

ഇവയെല്ലാം ചേര്‍ത്ത് ഇളക്കി ഒരു രാത്രി മുഴുവൻ വെക്കുക (ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചും ഉപയോഗിക്കാം). അടുത്ത ദിവസം ഉണ്ടാക്കി വെച്ച കൂട്ടിൽ നിന്നും 4-5 ഗ്ലാസ്‌ വെള്ളം കുടിക്കുക. രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്നതിനു മുൻപ് ആരംഭിച്ചാൽ അത് ഏറെ ഗുണം ചെയ്യും.

മറ്റൊരുവിധം:

വെള്ളം: 2 ലിറ്റര്‍

1/4 ഭാഗം ഓറഞ്ച് (ചെറുതായി മുറിച്ചത്): 1 ടീസ്പൂണ്‍

വെള്ളരി : 3-5 കഷണം

ചെറുനാരങ്ങ: അര കഷണംചെറുതായി മുറിച്ചത്

പുതിനയില (ചെറുതായി മുറിച്ചത്): 1 ടീസ്പൂണ്‍

ഇവയെല്ലാം ഇട്ട് ഇളക്കി വെച്ച ശേഷം കുടിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button