NewsInternational

വീടിനു തീ പിടിച്ച്‌ കുട്ടികളടക്കം 6 മരണം

ന്യുയോര്‍ക്ക്: ന്യുയോര്‍ക്കില്‍ വീടിനു തീപിടിച്ച്‌ ബന്ധുക്കളായ ആറുപേര്‍ കൊല്ലപ്പെട്ടു. ലോറന്‍സ് അന്‍ഡ്രോണ്‍ ഫില്ലീസ് അന്‍ഡ്രോണ്‍ ദമ്പതികളുടെ നാലു ചെറുമക്കളും മകന്‍ ഗോര്‍ഡണ്‍ അന്‍ഡ്രോണ്‍, ലോറന്‍സിന്‍റെ സഹോദരി പുത്രന്‍ എന്നിവരാണ് മരിച്ചത്.
 
ഇവരുടെ മറ്റൊരു മകന്‍ കെവിനെയും മുന്നുമക്കളെയും ഭാര്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . വെള്ളിയാഴ്ച രാവിലെ 3.50 ഓടെയാണ് അപകടം. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ആറുപേരുടെയും മരണം സംഭവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button