Kerala

ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന : ആന്റണി നിലപാട് വ്യക്തമാക്കണമെന്ന് കുമ്മനം

തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയോട് എ.കെ.ആന്റണി നിലപാട് വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരന്‍. കേരളത്തിലെ പല മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ പ്രധാന എതിരാളി ബി.ജെ.പിയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.

ബി.ജെ.പിയോട് ഒപ്പം ജനങ്ങള്‍ ഉണ്ടെന്ന് കണ്ടാണ് ഇരു മുന്നണികളും തങ്ങള്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നത്. എല്‍.ഡി.എഫ്-യു.ഡി.എഫ് ബന്ധം മറച്ചുവയ്ക്കാനാണ് ബി.ജെ.പിയെ ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത്. പ്രധാനമന്ത്രി കേരളത്തില്‍ എത്തിയതോടെ ഇരു മുന്നണികള്‍ക്കെതിരേയും ജനങ്ങള്‍ തിരിഞ്ഞുകഴിഞ്ഞു. യു.ഡി.എഫും എല്‍.ഡി.എഫും ഒറ്റകെട്ടാണെന്നും കുമ്മനം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button