KeralaLatest NewsNews

‘ആ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് ആര്? അവരെ പറഞ്ഞ് വിട്ടത് ആര്?’: ദുരൂഹതയെന്ന് കുമ്മനം രാജശേഖരൻ, മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: ഏറ്റവും സുരക്ഷിത മേഖലയായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകളിലൂടെ സംശയാസ്പദമായി നിരവധി തവണ വട്ടമിട്ട് സ്വകാര്യ ഹെലികോപ്ടര്‍ പറന്ന സംഭവത്തിൽ പ്രതികരിച്ച് കുമ്മനം രാജശേഖരൻ. ജൂലൈ 28 രാത്രി ഏഴുമണിയോടെയാണ് ക്ഷേത്രത്തിന്റെ മുകളിലൂടെ അഞ്ച് പ്രാവശ്യം ഹെലികോപ്ടര്‍ പറന്നത്. വളരെ ഉത്കണ്ഠ ഉണർത്തുന്ന ഒരു സംഭവമാണിതെന്ന് അദ്ദേഹത്തെ പ്രതികരിച്ചു. അതെങ്ങനെ സംഭവിച്ചുവെന്നും ഇവരുടെ ഉദ്ദേശ ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്നും അദ്ദേഹം ആശങ്കയോടെ ചോദിക്കുന്നു.

‘ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം നാടിന്റെ അഭിമാനമാണ്. ഭക്തർ ആശങ്കയിലാണ്. ഈ സംഭവത്തെ യാദൃശ്ചികമായി കാണാൻ കഴിയില്ല. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഇതിനെ തള്ളിക്കളയാനാകില്ല. കോടിക്കണക്കിന് വിലപിടിപ്പുള്ള ആഭരണങ്ങളും സ്വർണശേഖരങ്ങളും ഉള്ളതാണ്. 200ലധികം പോലീസുകാർ ഉള്ള സ്ഥലത്ത് എങ്ങനെയാണ് ഈ സംഭവം ഉണ്ടായത്. ഇതിനെ നിസാരമായി തള്ളിക്കളയാനാകില്ല. നിരോധനങ്ങളും നിയന്ത്രങ്ങളും ഉള്ളപ്പോൾ ഇത്തരത്തിൽ സംശായാസ്പദമായി ദുരൂഹത നിറഞ്ഞ രീതിയിൽ ഹെലികോപ്റ്റർ പറന്നത് ആശങ്കയുണ്ടാക്കുന്നു. സർക്കാർ ഇതിനെ ഗൗരവമായി കാണണം. കൃത്യമായ അന്വേഷണം ഉണ്ടാകണം. ആ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് ആര്? അവരെ അങ്ങോട്ട് പറഞ്ഞ് വിട്ടത് ആര്? അന്വേഷണം വേണം’, കുമ്മനം പറഞ്ഞു.

അതേസമയം, ക്ഷേത്രത്തിന് സുരക്ഷാ ഭീക്ഷണി ഉള്ളതിനാല്‍ ക്ഷേത്രത്തിന്റെ അതിശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ക്ഷേത്രത്തിന്റെ പരിസര പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെയോ സുരക്ഷാ എജന്‍സികളുടെയോ അനുവാദം കൂടാതെയാണ് ഹെലികോപ്ടര്‍ പറത്തിയത്. ഇത് നിലവിലുള്ള സുരക്ഷ ക്രമീകരണങ്ങളുടെ ലംഘനമാണ്. നിരോധന മേഖല അതിക്രമിച്ചു കടക്കുന്നതിന്റെ പിന്നില്‍ ദുരൂഹതയും ഗൂഢോദ്ദേശ്യവും ഉള്ളതായാണ് സംശയം. സംഭവത്തെ തുടര്‍ന്ന് കുമ്മനം രാജശേഖരന്‍ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. അതിക്രമിച്ച് ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ പറത്തിയവരെയും അതിന്റെ ഉടമസ്ഥരേയും കസ്റ്റഡിയിലെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button