Gulf

അജ്മാനില്‍ അയ്യായിരത്തിലേറെ കാറുകള്‍ പിടികൂടി

അജ്മാന്‍: അജ്മാനില്‍ അയ്യായിരത്തിലേറെ കാറുകള്‍ പിടികൂടിയതായി അജ്മാന്‍ പട്രോള്‍സ് ആന്റ് ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ അലി ഹമീദ് അല്‍ മുസൈബ അറിയിച്ചു. റെഡ് സിഗ്‌നല്‍ മറികടക്കല്‍, ഗുരുതര വാഹനാപകടങ്ങള്‍ സൃഷ്ടിക്കല്‍, അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങി നിയമലംഘനങ്ങള്‍ നടത്തിയവരുടെ വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്.

പിടികൂടിയതില്‍ റെഡ് സിഗ്‌നല്‍ മറികടന്ന വാഹനങ്ങള്‍ 714 എണ്ണമാണ്. അപകടമുണ്ടാക്കിയ 507 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇന്‍ഷൂറന്‍സ് ഇല്ലാത്ത 373 വാഹനങ്ങള്‍, ലൈസന്‍സില്ലാതെ നിരത്തിലിറക്കിയ 272 വാഹനങ്ങള്‍ ഉള്‍പ്പടെയാണ് പിടിച്ചെടുത്തത്.

shortlink

Post Your Comments


Back to top button