NewsBusiness

യുപിഎ നഷ്ടത്തിലാക്കിയ ബിഎസ്എന്‍അല്‍ എന്‍ഡിഎ ഭരണത്തില്‍ ലാഭത്തിലേക്ക്

ന്യൂഡല്‍ഹി: ഏപ്രില്‍ 2014-നു ശേഷം ഇന്ത്യയിലെ ടെലികോം മേഖലയിലേക്ക് ഒഴുകിയെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം 4-ബില്ല്യണ്‍ ഡോളറിനും മുകളില്‍ വരുമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

“ടെലികോം സര്‍വ്വീസുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ഇപ്പോള്‍ പരിശോധനകള്‍ നടക്കുന്നതുപോലെ ഒരുകാലത്തും നടന്നിട്ടില്ലെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.

“ഏപ്രില്‍ 2014-മുതല്‍ ഫെബ്രുവരി 2016-വരെയുള്ള ടെലികോം സെക്ടറിലെ വിദേശ നിക്ഷേപം 4,091-മില്ല്യണ്‍ ഡോളറാണ്. ഇത് ഏപ്രില്‍ 2012-മുതല്‍ മാര്‍ച്ച്‌ 2014-വരെയുള്ള കാലയളവില്‍ വന്ന വിദേശനിക്ഷേപത്തിന്‍റെ ഇരട്ടിയിലധികമാണ് (1,611-മില്ല്യണ്‍ ഡോളര്‍). ഇപ്പോഴത്തെ വിനിമയ നിരക്ക് അനുസരിച്ച് ഇത് 26,000-കോടി രൂപ വരും,” മന്ത്രി ലോക്സഭയില്‍ പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷം മാത്രം ടെലിഫോണ്‍, വയര്‍ലെസ് കണക്ഷനുകളുടെ ആകെ എണ്ണം 1-ബില്ല്യണും മുകളിലെത്തിയയതായും മന്ത്രി അറിയിച്ചു.

ഇപ്പോള്‍ നഗരങ്ങളിലേക്കാള്‍ ഗ്രാമങ്ങളിലാണ് ടെലിഫോണ്‍ കണക്ഷനുകള്‍ വര്‍ദ്ധിച്ചു വരുന്നതെന്നും മന്ത്രി അറിയിച്ചു.

ബിഎസ്എന്‍എല്‍-ന്‍റെ പ്രകടനം മെച്ചപ്പെട്ടതായും, പ്രവര്‍ത്തന ലാഭത്തിന്‍റെ കണക്കുകളാണ് ബിഎസ്എന്‍എല്‍-ന് ഇപ്പോള്‍ പറയാനുള്ളതെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രസാദ് പറഞ്ഞു,”2004-ല്‍ എന്‍ഡിഎ അധികാരമൊഴിയുമ്പോള്‍ ബിഎസ്എന്‍എല്‍-ന്‍റെ ലാഭം 10,000-കോടിയായിരുന്നു. 2014-ല്‍ വീണ്ടും എന്‍ഡിഎയുടെ കയ്യില്‍ കിട്ടുമ്പോള്‍ നഷ്ടത്തിലും. കഴിഞ്ഞ ഒന്നര വര്‍ഷക്കാലം കൊണ്ടാണ് ഈ ഗവണ്‍മെന്‍റ് ബിഎസ്എന്‍അല്‍-ന്‍റെ അവസ്ഥ മെച്ചപ്പെടുത്തിയത്,’ മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button