Kerala

വെള്ളാപ്പള്ളിയ്ക്കെതിരെ സി.പി.ഐ പരാതി നല്‍കും

ഇടുക്കി: പീരുമേട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ.എസ്. ബിജി മോള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ സി.പി.ഐ പരാതി നല്‍കും. ബിജി മോള്‍ക്ക് ഭ്രാന്താണെന്നും സ്ത്രീപീഡന നിരോധന നിയമം ഇല്ലായിരുന്നുവെങ്കില്‍ ആരെങ്കിലും ബിജിമോലെ തല്ലി കൊക്കയില്‍ ഇട്ടേനെയെന്നും വെള്ളാപ്പള്ളി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ പരാതി നല്‍കാനാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം.

നേരത്തെ ഉടുമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എം.മണിയെ, വെള്ളാപ്പള്ളി കരിങ്കുരങ്ങെന്നും കരിംഭൂതമെന്നും വിളിച്ചതും വിവാദമായിരുന്നു. ഇതിനെതിരെ എം.എം.മണിയും പരാതി നല്‍കിയിരുന്നു.

shortlink

Post Your Comments


Back to top button