KeralaNews

സി.പി.എമ്മും കോണ്‍ഗ്രസും ബംഗാളില്‍ ദോസ്തിയും കേരളത്തില്‍ ഗുസ്തിയും : മോദി

കാസര്‍കോട്: പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്‌ സി.പി.എം സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സി.പി.എമ്മും കോണ്‍ഗ്രസും ബംഗാളില്‍ ദോസ്തിയും കേരളത്തില്‍ ഗുസ്തിയുമാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പറയും കോണ്‍ഗ്രസ് അഴിമതിക്കാരാണെന്ന്. ഇതേ നേതാക്കള്‍ ബംഗാളില്‍ പോയിട്ട് പറയും കോണ്‍ഗ്രസിന്റെ അത്ര മികച്ച വേറെ പാര്‍ട്ടിയില്ലെന്നും. ഇവരെ സ്വീകരിക്കണോ വേണ്ടയോ എന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നും മോദി പറഞ്ഞു. മലയാളത്തിലാണ് മോദി പ്രസംഗിച്ചു തുടങ്ങിയത്. ഇതു അണികളുടെ ആവേശം ഇരട്ടിയാക്കി.

എന്‍.ഡി.എയുടെ മൂന്നു പ്രചാരണ പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. കാസര്‍ഗോഡിലാണ് ആദ്യസമ്മേളനം. 12.45ന് കുട്ടനാട് എടത്വ പച്ച ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ആലപ്പുഴ ജില്ലയിലെ പരിപാടി. കുട്ടനാട്ടില്‍ നിന്നു കന്യാകുമാരിയിലേക്കു പോകുന്ന നരേന്ദ്രമോദി വൈകിട്ട് 4.50ന് അവിടെ തിരഞ്ഞെടുപ്പു സമ്മേളനത്തില്‍ പങ്കെടുക്കും.

കന്യാകുമാരിയില്‍ നിന്ന് 6.40നു തിരുവനന്തപുരത്തെത്തി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രസംഗിക്കും. ജില്ലയിലെ സ്ഥാനാര്‍ഥികള്‍ക്കു പുറമേ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും രാജീവ് പ്രതാപ് റൂഡിയും പങ്കെടുക്കും. തുടര്‍ന്നു ഡല്‍ഹിയിലേക്കു മടങ്ങുന്ന പ്രധാനമന്ത്രി 11നു വീണ്ടും കേരളത്തിലെത്തും. അന്നു തൃപ്പൂണിത്തുറയില്‍ അദ്ദേഹം പ്രസംഗിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button