NewsInternationalGulf

ദുബായിലെ കെട്ടിടങ്ങള്‍ക്ക് നക്ഷത്ര പദവി വരുന്നു

ദുബായ്: എമിറേറ്റിലെ കെട്ടിടങ്ങളെ തരംതിരിച്ച് നക്ഷത്ര പദവി നല്‍കുന്നു. 60 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി അഞ്ച് വിഭാഗങ്ങളായി തരം തിരിച്ചാണ് നക്ഷത്ര പദവി നല്‍കുന്നത്. ഇതിനായി 20,000 കെട്ടിടങ്ങള്‍ പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അപ്പാര്‍ട്ട്‌മെന്റുകളും ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും സ്‌കൂളുകളും അടക്കം 1,20,000 കെട്ടിട യൂണിറ്റുകളാണ് ദുബായിലുടനീളം ഇത്തരത്തില്‍ വിലയിരുത്തേണ്ടത്.

ഓണ്‍ലൈന്‍ മുഖേനയുള്ള തരംതിരിക്കല്‍ പൂര്‍ത്തിയാവുന്നതോടെ എമിറേറ്റിലെ ഓരോ കെട്ടിടവും എതെങ്കിലുമൊരു നക്ഷത്ര പദവിയുള്ളതായി മാറും. മാത്രമല്ല, മുഴുവന്‍ കെട്ടിടങ്ങളുടെയും വിവരശേഖരവും ഇതുവഴി ലഭ്യമാകും. കെട്ടിടങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള ‘ഇജാരി’ ആപ്ലിക്കേഷന്‍ ഉപയോഗം എളുപ്പമാക്കാനും നക്ഷത്രപദവി നല്‍കുന്നതിലൂടെ സാധിക്കുമെന്ന് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ചൂണ്ടിക്കാട്ടുന്നു. വാടകയും സേവന നിരക്കും നിശ്ചയിക്കുന്നതില്‍ കൃത്യതകൊണ്ടുവരാനും എമിറേറ്റിലെ വസ്തുവിപണിയുടെ സുതാര്യത ഉറപ്പുവരുത്താനും ഇതുവഴി കഴിയും. ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റാണ് പദ്ധതി നടപ്പാക്കുന്നത്.

ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ ഓരോ കെട്ടിടവും സന്ദര്‍ശിച്ച് പരിശോധിക്കുകയും ചിത്രം പകര്‍ത്തുകയും ചെയ്യും. തുടര്‍ന്നാണ് വിലയിരുത്തല്‍ നടത്തുന്നത്. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന വിലയിരുത്തലുകള്‍ അപ്പപ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ വിവര ശേഖരത്തിലേക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button