Kerala

വികാര നിര്‍ഭരമായ മറുപടിയുമായി സോണിയ ഗാന്ധി

തിരുവനന്തപുരം ● പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവനന്തപുരം പ്രസംഗത്തിന് വൈകാരികമായ മറുപടിയുമായി സോണിയ ഗാന്ധി തിരുവനന്തപുരത്ത്. . ഇറ്റലിയില്‍ ജനിച്ചെന്ന പേരിലാണ്‌ ബി ജെ പിയും ആര്‍ എസ്‌ എസും തന്നെ വേട്ടയാടുന്നത്‌. ഇറ്റലിയില്‍ ജനിച്ചതിന്റെ പേരില്‍ തനിക്ക് നാണക്കേട് തോന്നുന്നില്ല. ജനിച്ചത്‌ ഇറ്റലിയിലാണെങ്കിലും ഇന്ത്യയാണ്‌ എന്റെ നാട്‌. 48 വര്‍ഷം ജീവിച്ച രാജ്യമാണ്‌ ഇന്ത്യ.ഞാന്‍ സ്നേഹിച്ചവരുടെ രക്തം വീണ മണ്ണാണ് ഇന്ത്യ. ഈ മണ്ണിലാണ്‌ ഞാനെന്റെ അവസാനശ്വാസം ശ്വസിക്കുക. ഈ മണ്ണിലാണു എന്റെ ചിതാഭസ്‌മം അലിഞ്ഞ്‌ ചേരേണ്ടതെന്നും സോണിയ ഗാന്ധി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് യു.ഡി.എഫ് തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എന്റെ പ്രതിബദ്ധതയെ ആര്‍ക്കും ചോദ്യം ചെയ്യാനും സാധിക്കില്ല. നരേന്ദ്രമോഡിക്ക്‌ എന്റെ വികാരം മനസിലാകില്ല. അദ്ദേഹം മനസിലാക്കാന്‍ ശ്രമിക്കുമെന്നും തോന്നുന്നില്ല. പക്ഷേ ജനങ്ങള്‍ക്ക്‌ മനസിലാകും എന്നും മോഡിക്ക്‌ സോണിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button