KeralaNews

വിദേശത്ത് കഷ്ടപ്പെട്ട് നാട്ടില്‍ വീടുവച്ചു; പുറത്തിറങ്ങിയാല്‍ ഷോക്കടി ഭയന്ന് പ്രവാസി കുടുംബം

തിരുവനന്തപുരം: വീടിനു പുറത്തിറങ്ങിയാല്‍ വൈദ്യുതാഘതമേല്‍ക്കുമെന്ന ഭീതിയില്‍ പ്രവാസി മലയാളിയുടെ കുടുംബം. വീടിനെ തൊട്ടിയുരുമ്മി പോകുന്ന വൈദ്യുതിലൈന്‍ കാരണം വര്‍ക്കല കൊച്ചു പാരിപ്പള്ളിമുക്ക് ആര്‍.എസ്. ഭവനില്‍ എസ്. രമേശന്‍റെ കുടുംബമാണ് അപകടഭീതിയില്‍ കഴിയുന്നത്. വീടിനെ തൊട്ടുരുമ്മി പോകുന്ന വൈദ്യുതിലൈന്‍ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വര്‍ക്കല കെടാകുളം ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ടു നാളേറെയായിട്ടും ഫലമില്ല.

വീടിന്‍റെ ഭിത്തിയോട് മുട്ടിയുരുമി വൈദ്യുതക്കമ്പികള്‍ കടന്നുപോകുന്നതിനാല്‍ സംരക്ഷണ ഭിത്തിയില്‍ പിടിച്ചാല്‍പോലും വൈദ്യുതാഘാതല്‍േക്കാവുന്ന നിലയാണിപ്പോള്‍. കെ.എസ്.ഇ.ബി. അധികൃതരുടെ അനാസ്ഥ മൂലം രണ്ടുകുട്ടികളടക്കം വീട്ടിലുള്ളവരുടെ ജീവന് ഭീഷണി ഉയര്‍ന്നിട്ടും ലൈന്‍ മാറ്റിവലിക്കാന്‍ അധികൃതര്‍ മുന്‍പും തയാറായിരുന്നില്ല. പതിറ്റാണ്ടുകളോളം വിദേശത്ത് ജോലിയെടുത്ത് സന്പാദിച്ച പുരയിടത്തിലാണ് രമേശന്‍ വീട് തട്ടിക്കൂട്ടിയത്.

തൊട്ടടുത്ത പുരയിടം മറ്റൊരാള്‍ വാങ്ങി വീട് വച്ചപ്പോള്‍, ഒരു വീടും വൈദ്യുതിയുമൊക്കെ സംഘടിപ്പിച്ചെടുത്തതിന്‍റെ ബുദ്ധിമുട്ട് നന്നായി അറിഞ്ഞ രമേശന്‍ അതുകൊണ്ടു തന്നെയാണ് തന്‍റെ പുരയിടത്തിലൂടെ അയല്‍വാസിക്ക് ലൈന്‍ വലിക്കാന്‍ അനുമതി നല്‍കിയത്. ഈ സമയം അയല്‍വാസിയുടെ പുരയിടത്തിലേക്ക് വഴിയില്ലായിരുന്നു. വഴി വരുന്പോള്‍ ലൈന്‍ മാറ്റിവലിക്കാമെന്ന് അന്ന് ഇവര്‍
സമ്മതിച്ചിരുന്നു.

ഇവരുടെ പുരയിടത്തിലേക്ക് വഴി ഉണ്ടായപ്പോള്‍ ലൈന്‍ മാറ്റി വലിക്കാന്‍ വര്‍ക്കല വൈദ്യുതി അസി.എക്സിക്യൂട്ടീവഎന്‍ജീനിയര്‍ ഓഫീസിന്‍റെ കീഴില്‍ വരുന്ന കെടാകുളം ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കിയെങ്കിലും ഇതേവരെ നടപടിയായില്ല.

പോസ്റ്റ് മാറ്റാന്‍ ഒരു മുന്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ആവശ്യപ്പെട്ട കൈക്കൂലി നല്‍കാന്‍ രമേശന്‍ തയാറാവാത്തതിനാലാണ് ബോര്‍ഡിന്‍റെ ഈ നിര്‍ബന്ധബുദ്ധിക്കു കാരണമാകുന്നതെന്നാണു പരാതി. വീതികൂടിയ പൊതുവഴിയുണ്ടായിട്ടും ഇവിടേക്ക് മാറ്റി ലൈന്‍ വലിക്കാതെ രമേശന്‍റെ വീടിന്‍റെ ഭിത്തിയോട് മുട്ടിചേര്‍ന്ന് പോകുന്ന വൈദ്യുതിക്കമ്പികള്‍ മാറ്റില്ലെന്ന നിലപാടിലാണ് അധികൃതര്‍. ഇതിനെതിരെ രമേശനും വൈദ്യുതി ബോര്‍ഡില്‍ അസി. എന്‍ജിനീയറായി വിരമിച്ച സഹോദരനും കൂടി വൈദ്യുതി ബോര്‍ഡ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.

പിന്നെയും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് പരാതിയുമായി ഉന്നതാധികാരികളെ സമീപിക്കുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് 2014 ഒക്ടോബര്‍ 13-ന് നല്‍കിയ അപേക്ഷയിന്‍മേല്‍ 11500 രൂപ അടയ്ക്കാന്‍ ഓഫീസില്‍ നിന്ന് ആവശ്യപ്പെട്ടു. പണം അടയ്ക്കാന്‍ തയാറായെങ്കിലും ഒരു പോസ്റ്റെങ്കിലും രമേശന്‍റെ പുരയിടത്തില്‍ ഇട്ടേ തീരൂവെന്നാണ് അധികൃതരുടെ ദുര്‍വാശി.

shortlink

Related Articles

Post Your Comments

Related Articles


Back to top button