NewsIndia

മാവോയിസ്റ്റ് വേട്ടയ്ക്ക് ഇനി വനിതാ സി.ആര്‍.പി.എഫുകാരും

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന മാവോയിസ്റ്റ് വേട്ടയ്ക്ക് ഇനി വനിതാ സി.ആര്‍.പി.എഫുകാരും. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ വിന്യസിക്കുന്നതിനായി 560 വനിതാ സി.ആര്‍.പി.എഫുകാരുടെ പരിശീലനം പൂര്‍ത്തിയായി.

രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന മാവോയിസ്റ്റുകളെ നേരിടാന്‍ അജ്മീറിലെ ട്രെയിനിങ്ങ് സെന്ററില്‍ വച്ചാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്.
ഇത്തരം ഒരു ദൗത്യത്തിലേക്ക് ആദ്യമായാണ് രാജ്യത്ത് വനിതകളെ നിയമിക്കുന്നത്.

പരിശീലനം പൂര്‍ത്തിയാക്കിയ വനിത സി.ആര്‍.പി.എഫുകാരെ പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് 100 പേരടങ്ങുന്ന സംഘമായിട്ടാകും നിയോഗിക്കുകയെന്ന് സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ ദുര്‍ഗാപ്രസാദ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button