Kerala

തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സര്‍ക്കാരിനെതിരെ വ്യാജ തെളിവ് പുറത്തുവരുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് 

കോട്ടയം ● തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് യു.ഡി.എഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വ്യാജ തെളിവ് പുറത്തുവരുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ചില ബാര്‍ ഉടമകളും സരിതയും ചേര്‍ന്നാണ് വ്യാജ തെളിവ് സൃഷ്ടിച്ചതെന്നും ഇത് 13-ന്‌ പുറത്തുവരുമെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഇതിന്റെ സി ഡി കള്‍ ചില ചാനലുകളില്‍ ഇന്നലെ എത്തിയിരുന്നുവെങ്കിലും തെളിവുകള്‍ ഇല്ലാത്തതിനാല്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ വിസമ്മതിച്ചു. ഡല്‍ഹിയിലെ ഹോട്ടല്‍ മൗര്യ ഷെറട്ടണില്‍ സോളാര്‍ വിവാദ നായിക സരിത എസ്‌. നായരും ഇപ്പോള്‍ ഡല്‍ഹിയില്‍ സജീവമായ ഒരു കോണ്‍ഗ്രസ്‌ നേതാവും സമയം ചെലവഴിച്ചതാണ്‌ ഒരു തെളിവ്. ക്വാറി ഉടമ മല്ലേലില്‍ ശ്രീധരന്‍ നായര്‍ സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ സന്ദര്‍ശിച്ചതിന്റെ ചിത്രമാണ്‌ മറ്റൊരു തെളിവ്‌ എന്നാണ്‌ ഗൂഡാലോചനയില്‍ പങ്കെടുത്ത ചില ബാറുടമകള്‍ നല്‍കുന്ന വിവരം.

ഈ തെളിവുകള്‍ സോളാര്‍ കമ്മീഷന് സമര്‍പ്പിച്ച ശേഷം പുറത്തുവിടാനാണ് പദ്ധതി. സോളാര്‍ കമ്മീഷനില്‍ സരിതയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന്‌ മൊഴികള്‍ പുന:പരിശോധിക്കാന്‍ ഹാജരാകാന്‍ സരിതയോട്‌ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ എത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന്‌ സരിതയില്‍ നിന്ന്‌ ഇനി തെളിവുകള്‍ ശേഖരിക്കേണ്ടതില്ലെന്ന്‌ കമ്മീഷന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ്‌ തെളിവുകള്‍ വേറെയുണ്ടെന്നും അത്‌ ഹാജരാക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട്‌ സരിത വീണ്ടും സോളാര്‍ കമ്മീഷനെ സമീപിച്ചത്‌.തെരഞ്ഞെടുപ്പിന്‌ രണ്ടു ദിവസം മുമ്പ്‌ ഈ തെളിവുകള്‍ കമ്മീഷന്‍ സ്വീകരിക്കാന്‍ തയാറായില്ലെങ്കില്‍ ചാനലുകള്‍ക്ക്‌ നല്‍കാനാണ്‌ ബാര്‍ ഉടമകളുടെ പദ്ധതി. ഇതുവഴി തെരെഞ്ഞടുപ്പ് കഴിയുവരെ സംഭവം വിവാദമാക്കി നിര്‍ത്താമെന്നും ബാറുടമകള്‍ കണക്കുകൂട്ടുന്നു.

എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ സരിതയെ മുഴുവന്‍ കേസുകളില്‍ നിന്നും രക്ഷിക്കാമെന്നാണ് വ്യാജ തെളിവുകള്‍ നിര്‍മ്മിക്കുന്നതിന് പ്രതിഫലമായി ബാറുടമകള്‍ സരിതയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതത്രേ!

shortlink

Related Articles

Post Your Comments

Related Articles


Back to top button