IndiaNews

‘കുട്ടിക്കുപ്പായം ‘ ധരിച്ച് യാത്രചെയ്ത യുവതിയ്ക്ക് മര്‍ദ്ദനം

പൂനെ : ‘കുട്ടിക്കുപ്പായം’ ധരിച്ച് ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്രചെയ്ത ഇരുപത്തിരണ്ടുകാരിയെ ഒരുസംഘം യുവാക്കള്‍ മര്‍ദ്ദിച്ചു. പൂനെയിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിച്ച യുവതിയെ കാറില്‍ നിന്നും ബലമായി പിടിച്ചിറക്കിയാണ് യുവാക്കള്‍ മര്‍ദ്ദിച്ചത്. സംഭവം ചൂണ്ടിക്കാട്ടി യുവതി പോലീസില്‍ പരാതി നല്‍കി.
ഒരു സുഹൃത്തിന്റെ വിവാഹ പരിപാടിയില്‍ പങ്കെടുത്തശേഷം പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. ഇവര്‍ക്കൊപ്പം ആണ്‍ സുഹൃത്തുക്കളുമുണ്ടായിരുന്നു. ഇവരുടെ കാര്‍ ലുല്ലനഗറിലെ പ്രധാന സിഗ്‌നലില്‍ എത്തിയപ്പോള്‍ മറ്റൊരു കാര്‍ അവര്‍ക്കു നേരെ വന്നു.

യുവാക്കള്‍ക്കൊപ്പം ഒരു യുവതി ഇരിക്കുന്നത് കണ്ടിട്ടായിരുന്നു ഇവര്‍ കാറിന് സമീപത്തേക്ക് എത്തിയത്. തുടര്‍ന്ന് യുവതി ഇരിക്കുന്ന ഭാഗത്തേയ്ക്ക് എത്തിനോക്കിയ യുവാക്കള്‍ മോശമായി സംസാരിക്കുകയും പെണ്‍കുട്ടിയെ കാറില്‍ നിന്നും വലിച്ച് പുറത്തിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു. പൂനെയില്‍ ഇത് അനുവദിക്കില്ലെന്നും മര്‍ദ്ദിക്കുന്നതിനിടെ യുവാക്കള്‍ പറഞ്ഞിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button