ErnakulamKeralaNattuvarthaLatest NewsNews

വഴിയോര തുണിക്കട കുത്തിതുറന്ന് മോഷണം നടത്തിയതായി പരാതി

അശോകപുരം മനക്കപ്പടി സ്വദേശി കെ.ബി.ബുനിയയുടെ കടയാണ് മോഷ്ടാക്കൾ കുത്തി തുറന്നത്

ആലുവ: നഗരത്തിൽ വഴിയോര തുണിക്കട കുത്തിതുറന്ന് മോഷണം. ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിലെ പ്രവേശന കവാടത്തിൽ ഉന്തുവണ്ടിയിൽ തുണിക്കട നടത്തുന്ന അശോകപുരം മനക്കപ്പടി സ്വദേശി കെ.ബി.ബുനിയയുടെ കടയാണ് മോഷ്ടാക്കൾ കുത്തി തുറന്നത്.

Read Also : മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ വൻ സുരക്ഷാ വീഴ്‌ച: യുവാവ് വേദിയിലേക്ക് ഓടിക്കയറി

ഞായറാഴ്ച രാത്രിയാണ് സംഭവം. രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് മോഷണം വിവരം അറിയുന്നത്. മുണ്ടുകൾ, ബനിയൻ, ബർമ്മുട അടക്കം 5000 രൂപയുടെ തുണിത്തരങ്ങൾ നഷ്ടപ്പെട്ടതായി ബുനിയ അറിയിച്ചു.

Read Also : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റിൽ

സംഭവത്തിൽ, ആലുവ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ടു മാസം മുൻപും ഇതേ കട കുത്തി തുറന്ന് തുണിത്തരങ്ങൾ മോഷ്ടിച്ചിരുന്നു. അന്നും ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button