Kerala

ഇടതു-വലതു മുന്നണികളെ അറബിക്കടലില്‍ എറിയണം- സുരേഷ് ഗോപി

കല്‍പ്പറ്റ : കേരളത്തിലെ ഇടതു-വലതു മുന്നണികളുടെ നട്ടെല്ലൊടിച്ച് അറബിക്കടലില്‍ എറിയണമെന്ന് എം.പിയും നടനുമായ സുരേഷ് ഗോപി. ഇരുമുന്നണികളും ചേര്‍ന്ന് മലയാളികളെ വൈകാരിക അടിമകളാക്കി വെച്ചിരിക്കുകയാണെന്നും സുരേഷ്‌ഗോപി ആരോപിച്ചു. ബത്തേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കെ ജാനുവിന്റെ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആദ്ദേഹം. വോട്ട് ചോദിക്കുന്നതിനൊപ്പം, എന്‍.ഡി.എയില്‍ നിന്നും ദളിത് വിരുദ്ധ സമീപനം ഉണ്ടായാല്‍ മുന്നണിക്കകത്ത് നിന്ന് തന്നെ എതിര്‍ക്കുമെന്ന സി.കെ ജാനുവിന്റെ നിലപാടിന് പിന്തുണ അറിയിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button