Kerala

കേരളത്തില്‍ ബി.ജെ.പി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് സര്‍വേ

ന്യൂഡല്‍ഹി● വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ കേരളത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് അഭിപ്രയ സര്‍വേ. ബി.ജെ.പി സഖ്യത്തിന് സംസ്ഥാനത്ത് 15 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് വി.ഡി.പി അസോസിയേറ്റ്സ് നടത്തിയ അഭിപ്രായ സര്‍വേ സൂചിപ്പിക്കുന്നത്.

Vdp Survey

തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. 85 സീറ്റുകള്‍ വരെ എല്‍.ഡി.എഫിന് ലഭിക്കും. കോണ്‍ഗ്രസ് 39 സീറ്റുകളില്‍ ഒതുങ്ങുമെന്ന് സര്‍വേ പറയുന്നു. മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ലഭിക്കും.

VSPP

എല്‍.ഡി.എഫിന് 40 ശതമാനം വോട്ടുകള്‍ ലഭിക്കും. യു.ഡി.എഫിന് 35 ശതമാനം വോട്ടുകള്‍ ലഭിക്കുമ്പോള്‍ ബി.ജെ.പി സഖ്യം 22 ശതമാനം വോട്ടുവിഹിതം നേടി വന്‍ കുതിപ്പുണ്ടാക്കും. മറ്റുള്ളവര്‍ എല്ലാം കൂടി മൂന്ന് ശതമാനം വോട്ടുകള്‍ പിടിക്കുമെന്നും സര്‍വേ പറയുന്നു.

തമിഴ്നാട്ടില്‍ എ.ഐ.ഡി.എം.കെ 179 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തും. ഡി.എം.കെ സഖ്യം 43 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു. പി.ഡബ്ല്യൂ.എഫ് അഞ്ചും, പി.എം.കെ ആറും സീറ്റുകള്‍ നേടും. ബി.ജെ.പി ഒരു സീറ്റ് നേടുമെന്നും സര്‍വേ പറയുന്നു.

shortlink

Post Your Comments


Back to top button