NewsInternational

കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കിയ എഴുവയസുകാരന് കാന്‍സര്‍

കാലിഫോര്‍ണിയ: ഹെയര്‍ സ്‌റ്റൈലിസ്റ്റും കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന ലിംഫോമ ഫൗണ്ടേഷനില്‍ വോളണ്ടിയറുമായ അമ്മ അമന്‍ഡ സലൂണില്‍ വരുന്നവരില്‍ നിന്നും മുറിച്ചെടുക്കുന്ന മുടി കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്നത് കണ്ടാണ്‌ വിന്നി വളര്‍ന്നത്.ഒടുവില്‍ മുടി നീട്ടി വളര്‍ത്തി രോഗികള്‍ക്ക് നല്‍കാമെന്ന് അവന്‍ തീരുമാനിച്ചു. ഈ തീരുമാനത്തെ സന്തോഷപൂര്‍വം മാതാപിതാക്കളും അംഗീകരിച്ചു.

രണ്ട് വര്‍ഷമെടുത്ത് വിന്നി തന്റെ മുടി നീട്ടി. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് വിന്നി രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കിയത്. മുടി മുറിച്ചു നല്‍കി മാസങ്ങള്‍ക്ക് ശേഷം വിന്നിയുടെ ജീവിതത്തിലേക്കും കാന്‍സര്‍ വില്ലനായെത്തി. വലത് കണ്ണില്‍ വേദനയായായിരുന്നു തുടക്കം. ഒരു പീഡിയാട്രീഷനെയാണ് ആദ്യം കാണിച്ചത്. അദ്ദേഹം കണ്ണിലൊഴിക്കാന്‍ ചില മരുന്നുകളും നല്‍കി. കണ്ണിന് വേദനമാറിയില്ലെന്നു മാത്രമല്ല കാഴ്ചശേഷി ക്ഷയിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 29 ന് ഒരു ഒഫ്താല്‍മോളജിസ്റ്റിനെ കാണാന്‍ വിന്നിയുടെ മാതാപിതാക്കള്‍ തീരുമാനിച്ചു. എന്നാല്‍ ഡോക്ടറെ കാണുന്നതിന് തലേ ദിവസം വിന്നിയുടെ മുട്ടിന് വേദനയനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് ഒഫ്താല്‍മോളജിസ്റ്റിനെ കാണുന്നതിന് മാറ്റിവെച്ചു. മുട്ടുവേദന കലശലായപ്പോള്‍ വിന്നിയുടെ മുട്ടിന്റെ എക്‌സറേയെടുക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. എക്‌സറേയില്‍ വിന്നിയുടെ പെല്‍വിക് അസ്ഥിയില്‍ ട്യൂമര്‍ കണ്ടെത്തുകയായിരുന്നു. അതിനുശേഷം ഒഫ്താല്‍മോളജിസ്റ്റ് നടത്തിയ പരിശോധനയില്‍ വിന്നിയുടെ കണ്ണിലും ട്യൂമര്‍ കണ്ടെത്തി. ചൊവ്വാഴ്ച വിന്നിക്ക് ആദ്യമായി കീമോതെറാപ്പി ചെയ്തു. അസ്ഥിനുറുങ്ങുന്ന വേദനയിലും തന്റെ ആദ്യ കിമോതെറാപ്പി ദിനത്തിന്റെ വിശേഷം വിന്നി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്യുകയും ചെയ്തു. ജീവിതത്തിലേക്ക് തിരികെയെത്താന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് വിന്നി.

shortlink

Related Articles

Post Your Comments

Related Articles


Back to top button