Kerala

സി.പി.എം പ്രവര്‍ത്തകന്‍ ജീവനൊടുക്കി ; മരണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമാക്കി ആത്മഹത്യക്കുറിപ്പ്‌

തിരുവനന്തപുരം ● വേളിയില്‍ സി.പി.എം പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വലിയവേളി സൂസൻ വില്ലയിൽ ബിജു അലക്സാണ്ടറാണ് മരിച്ചത്. മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. യു.ഡി.എഫ് പ്രവർത്തകരാണ് തന്റെ മരണത്തിന് ഉത്തരവാദികള്‍ എന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ്‌ പോലീസ് മുറിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

രണ്ടുപേരുടെ പേരും കുറിപ്പിലുണ്ട്. അടുത്തിടെ നിരവധി കോണ്‍ഗ്രസുകാരെ ബിജു ഉൾപ്പടെയുള്ളവർ ഇടപെട്ട് സി.പി.എമ്മിലേക്ക് ചേർത്തതിരുന്നുവെന്നും ഇതിന്റ പേരിൽ ചിലർ ബിജുവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം,യു.ഡി.എഫ് പ്രവർത്തകന്റ ഓട്ടോറിക്ഷ മോഷണം പോയതുമായി ബന്ധപ്പെട്ട് ബിജുവിനെതിരെ പരാതിയുണ്ടായിരുന്നുവെന്നും ഇതെച്ചൊല്ലി പലപ്പോഴും തർക്കങ്ങളുണ്ടായിട്ടുണ്ടെന്നും സമീപവാസികൾ പറഞ്ഞു. തുമ്പ പൊലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മേൽനടപടികൾ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button