NewsIndia

വ്യാജന്‍മാരെ സൃഷ്ടിച്ച് നിരപരാധികളുടെ ജീവിതം തകര്‍ക്കുന്ന യൂണിവേഴ്‌സിറ്റികള്‍

ന്യൂഡല്‍ഹി : 2001 ന് മുമ്പ് തന്നെ ഇന്ത്യയിലെ വ്യാജ സര്‍വ്വകലാശാലകളെ കുറിച്ച് കുറിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യു.ജി.സിയുടെ അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇവ മൂല്യമില്ലാത്ത സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കി വിദ്യാര്‍ത്ഥികളുടെ ജീവിതം തകര്‍ത്തു പോരുന്നു. യു.ജി.സിയുടെ അനുമതിയുല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സര്‍വ്വകലാശാലകള്‍ യുജിസിയുടെ മാല്‍പ്രാക്ടീസ് സെല്‍ കണ്ടെത്തിയിട്ടും വിവരം പുറത്ത് വിട്ടിട്ടും 15 വര്‍ഷമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.

വ്യാജ യൂണിവേഴ്‌സിറ്റികളുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശാണ് മുന്നില്‍. 9 എണ്ണം, ഡല്‍ഹി ആറെണ്ണവുമായി രണ്ടാം സ്ഥാനത്ത്. കേരളത്തിലുമുണ്ട് ഒരെണ്ണം. തിരുവനന്തപുരത്തു നിന്നുള്ള സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി.

യുജിസി ലിസ്റ്റ് അനുസരിച്ചുള്ള വ്യാജ സര്‍വ്വകലാശാലകള്‍ ഇവയാണ്.

ഉത്തര്‍പ്രദേശ്

1.മഹിള ഗ്രാം വിദ്യാപീഡ്/ വിശ്വവിദ്യാലയ പ്രയാഗ് (അലഹബാദ്)

2.ഇന്ത്യന്‍ എജ്യുക്കേഷണല്‍ സര്‍വ്വീസ് ഓഫ് യുപി (ലക്‌നൗ)

3.ഗാന്ധി ഹിന്ദി വിദ്യാപീഠ്, പ്രയാഗ് (അലഹബാദ്)

4.നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപ്പതി (കാണ്‍പൂര്‍)

5.നേതാജി സുഭാഷ് ചന്ദ്രബോസ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, അച്ചാല്‍തല്‍ (അലിഗഡ്)

6.ഉത്തര്‍പ്രദേശ് വിശ്വ വിദ്യാലയ, കോശി കലന്‍, മധുര (യുപി)

7.മഹാറാണ പ്രതാപ് ശിക്ഷ നികേതന്‍ വിശ്വവിദ്യാലയ (പ്രതാപ്ഗഡ്)

8.ഇന്ദ്രപ്രസ്ഥ ശിക്ഷ പരിഷത്ത്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയ ഖോഡ, മകന്‍പൂര്‍ (നോയ്ഡ)

9.ഗുരുകുല്‍ വിശ്വവിദ്യാലയ് (മധുര)

ഡല്‍ഹി

10.വാരണാസേയ വിശ്വവിദ്യാലേയ, വാരണാസി, (ജഗത്പുരി)

11.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്

12.കൊമേഴ്ഷ്യല്‍ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, ധര്യഗഞ്ച്

13.യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി

14.വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റി

15.എഡിആര്‍സെന്‍ട്രിക് ജൂറിഡിക്കല്‍ യൂണിവേഴ്‌സിറ്റി, രാജേന്ദ്ര പ്ലേസ്

മറ്റ് സംസ്ഥാനങ്ങള്‍

16.മൈഥിലി യൂണിവേഴ്‌സിറ്റി/വിശ്വ വിദ്യാലയ, ദര്‍ബംഗ (ബീഹാര്‍)

17.ഭദഗംവി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എജ്യുക്കേഷന്‍ സൊസൈറ്റി, ബേല്‍ഗാവ് (കര്‍ണാടക)

18.കേസര്‍വനി വിദ്യാപീഠ്, ജബല്‍പൂര്‍ (മധ്യപ്രദേശ്)

19.രാജാ അറബിക് യൂണിവേഴ്‌സിറ്റി, നാഗ്പൂര്‍ (മഹാരാഷ്ട്ര)

20.ഡിഡിബി സാന്‍സ്‌കൃത് യൂണിവേഴ്‌സിറ്റി, പൂത്തൂര്‍, ത്രിച്ചി (തമിഴ് നാട്)

21.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്രനേറ്റീവ് മെഡിസിന്‍ (കൊല്‍ക്കത്ത)

കേരളം

22.സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം

കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഇതു കൂടി കൃത്യമായി ഓര്‍ക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button