India

പുതിയ നേട്ടവുമായി ഡല്‍ഹി

ജനീവ : പുതിയ നേട്ടവുമായി രാജ്യത്തിന്റെ തലസ്ഥാന നഗരി ഡല്‍ഹി. ലോകാരോഗ്യ സംഘടന പുറത്തുവിട്ട അന്തരീക്ഷ ഗുണമേന്മ ഡാറ്റ പ്രകാരം ഡല്‍ഹി ഒമ്പതാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2014 ല്‍ ഒന്നാമതായിരുന്നു ഡല്‍ഹി.

103 രാജ്യങ്ങളിലെ 3000 നഗരങ്ങളിലാണ് ലോകാരോഗ്യ സംഘടന പഠനം നടത്തിയത്. 2014ല്‍ 1600 നഗരങ്ങളായിരുന്നു പഠനത്തിന് തെരഞ്ഞെടുത്തത്. ഇത്തവണ മലിനമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇറാന്‍ നഗരമായ സാബോളിനാണ്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ആദ്യ അഞ്ച് നഗരങ്ങളില്‍ നാലും ഇന്ത്യയിലാണ്. ഗ്വാളിയോര്‍, അലഹബാദ്, പട്‌ന, റായ്പൂര്‍ എന്നിവയാണവ. ഓരോ ക്യൂബിക് മീറ്റര്‍ വായുവിലും അടങ്ങിയ മലിനീകരണ തോത് 2.5 എന്ന രീതിയില്‍ പരിശോധിച്ചാണ് ഈ കണക്കെടുപ്പ്.

അന്തരീക്ഷ മലനീകരണത്തിന്റെ പ്രധാന കാരണം മാലിന്യ സംസ്‌കരണത്തിലെ അപാകത, കെട്ടിടങ്ങളിലെ ശീതീകരണികള്‍, കാര്‍ഷിക മേഖലയിലെ കീടനാശിനി ഉപയോഗം, ഊര്‍ജത്തിനായി ഡീസല്‍, കല്‍ക്കരി ജനറേറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് എല്ലാം മലിനീകരണത്തിന് കാരണമാകുന്നു. 2008നും 2013നും ഇടയ്ക്ക് മലനീകരണ തോത് എട്ട് ശതമാനം കൂടി.

രൂക്ഷമായ അന്തരീക്ഷ മലിനീകരണം ദീര്‍ഘകാലം തുടര്‍ന്നാല്‍ ക്യാന്‍സര്‍, പക്ഷാഘാതം, ഹൃദ്‌രോഗങ്ങള്‍ ജനങ്ങളെ ബാധിക്കാന്‍ സാധ്യതയേറെയുണ്ട്. വര്‍ധിച്ചു വരുന്ന ഹൃദയാഘാതങ്ങള്‍ ഇതിന്റെ ലക്ഷണമാണെന്നും ഡബ്ല്യൂ.എച്ച്.ഒ പറയുന്നു. അന്തരീക്ഷ മലിനീകരണം പ്രതിവര്‍ഷം 70 ലക്ഷം കുട്ടികളുടെ ജീവനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button