News

കശ്മീർ ആക്രമണത്തിന് പാകിസ്ഥാനെ സഹായിക്കാൻ ചൈന തയ്യാറെടുക്കുന്നു

ന്യൂയോർക്ക്‌ : പാകിസ്ഥാനിൽ ചൈനയ്ക്ക് നിരവധി സൈനിക ക്യാമ്പുകൾ തുറന്നതായും പാക്‌ പട്ടാളത്തിനു പരിശീലനം നല്കുന്നതായും റിപ്പോർട്ട്. പാകിസ്ഥാന് അപ്രതീക്ഷിതമായ യുദ്ധം നടത്താൻ ചൈന എല്ലാ സഹായവും നല്കുന്നുവെന്നും പാകിസ്താൻ കശ്മീർ ആക്രമിക്കുമ്പോൾ അതിര്ത്തി ഭേദിച്ച് ഇന്ത്യയിലേക്ക് ചൈനയും കടക്കുമെന്നും കരുതപെടുന്നു .ഇന്ത്യയുമായി 4057 കിലോമീറ്ററോളം അതിര്‍ത്തി ചൈന പങ്ക് വെക്കുന്നുവെന്നത് കൊണ്ട് തന്നെ സൈനിക വിന്യാസം വര്‍ധിപ്പിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണെന്നും വിലയിരുത്തുന്നു .

ഇന്ത്യൻ അതിർത്തിയിൽ സൈനിക താവളങ്ങൾ കൂടുതലായി നിർമിക്കുന്നതിലും, പാകിസ്ഥാനിൽ നിരവധി സൈനിക താവളങ്ങൾ സ്ഥാപിച്ചതിലും ചൈനക്കെതിരെ ശക്തമായ താക്കീത് അമേരിക്ക നൽകി . ഇന്ത്യക്കെതിരായ നീക്കം ഈ മേഖലയിൽ കടുത്ത സമാധാനഭംഗം ഉണ്ടാക്കുമെന്നും ചൈന പിൻവാങ്ങണമെന്നും അമേരിക്കൻ സൈനിക കേന്ദ്രമായ പെന്റഗൺ ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button