Kerala

കേരളത്തില്‍ എന്‍.ഡി.എ വിജയിക്കും : സ്മൃതി ഇറാനി

തിരുവനന്തപുരം : കേരളത്തില്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒരുമിക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ റോഡ് ഷോ കവടിയാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്മൃതി ഇറാനി.

വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും നിശ്ചയദാര്‍ഡ്യത്തോടെ മുന്നേറി എന്‍.ഡി.എ കേരളത്തില്‍ വിജയിക്കും. കുറേ വര്‍ഷങ്ങളായി കോണ്‍ഗ്രസ്-സി.പി.എം ഒത്തു ചേരല്‍ കേരളം കാണുകയാണ്. ബി.ജെ.പിയെ തോല്‍പ്പിക്കുക എന്ന ഏക ലക്ഷ്യമാണ് ഇരുവര്‍ക്കും. ഇതിന് പ്രബുദ്ധരായ കേരള ജനത ചുട്ട മറുപടി നല്‍കും. അഴിമതി നടത്തി സ്വയം പടുകുഴിയിലായ കോണ്‍ഗ്രസും അക്രമത്തിലൂടെ ഭരണം പിടിക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകാരും ബംഗാളില്‍ ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button