KeralaNews

ശബരിമലയിൽ സ്ത്രീപ്രവേശനത്തിനെതിരെ ഒപ്പ് ശേഖരിക്കൽ തുടങ്ങി

ശബരിമല : ശബരിമലയിൽ 10 നും 50 നും ഇടയില പ്രായമുള്ള സ്ത്രീകൾ പ്രവേശിക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഒരു കോടി ഭക്തരുടെ കൈയൊപ്പ് ശേഖരിക്കുന്നു . ശബരിമലയിലെ പത്ത് കൌണ്ടറുകളിലൂടെയാണ് ഒപ്പ് ശേഖരണം നടത്തുന്നത് . ഇന്ത്യൻ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സമർപ്പിക്കാനാണ് ഭീമഹർജി .

കോടതി നിർദേശിച്ചാലും 10 നും 50 നും ഇടയിൽ പ്രായമായ സ്‌ത്രീകൾ ശബരിമലയിൽ കയറില്ലെന്നും കഠിന വ്രതാനുഷ്ടാനം നടത്താൻ കഴിയാത്ത സ്ത്രീകളുടെ സുരക്ഷയെ കരുതികൊണ്ട് കൂടിയാണ് കൊടും വനത്തിൽ നിയന്ത്രണാതീതമായി ദർശനത്തിനെത്തുന്ന ശബരിമലയിൽ വിലക്ക് കല്പിച്ചിരിക്കുന്നതെന്നും എന്തുവില കൊടുത്തും അയ്യപ്പഹിതം സംരക്ഷിക്കുമെന്നും അധികൃതർ പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button