NewsIndiaInternational

സമാധാനപാലകര്‍ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ആദരം; അഞ്ച് ഇന്ത്യാക്കാര്‍ക്ക് മരണാനന്തര ബഹുമതി

ന്യൂയോര്‍ക്: ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) സമാധാനപാലന സേനയില്‍ ദൗത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെട്ട അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 124 പേര്‍ക്ക് യു.എന്‍ ആദരം. യുഎന്‍ രാജ്യാന്തര ദിനാഘോഷത്തിന്റെ ഭാഗമായാണിത്.

ഹെഡ്‌കോണ്‍സ്റ്റബ്ള്‍ ശുഭ്കരണ്‍ യാദവ്, റൈഫ്ള്‍മാന്‍ മനീഷ് മാലിക്, ഹവില്‍ദാര്‍ അമല്‍ ദേക, നായിക് രാകേഷ് കുമാര്‍, ഗഗന്‍ പഞ്ചാബി എന്നീ ഇന്ത്യക്കാര്‍ക്കാണ് മരണാനന്തര ബഹുമതിയായി ഡാഗ് ഹാമര്‍സ്‌കോള്‍ഡ് മെഡല്‍ സമ്മാനിക്കുക. യു.എന്നിന്റെ കോംഗോ ദൗത്യത്തിനിടെ കൊല്ലപ്പെട്ടവരാണ് ശുഭ്കരണും മനീഷും. ശുഭ്കരണ്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലും മനീഷ് ആഗസ്റ്റിലുമാണ് കൊല്ലപ്പെട്ടത്. യു.എന്‍ പ്രത്യേക സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനിടെ കഴിഞ്ഞ ജൂണിലാണ് അമല്‍ ദേക കൊല്ലപ്പെടുന്നത്. യു.എന്നിന്റെ ദക്ഷിണ സുഡാന്‍ ദൗത്യത്തിനിടെ കഴിഞ്ഞ വര്‍ഷം ജൂണിലാണ് രാകേഷ് കൊല്ലപ്പെട്ടത്. യു.എന്നിന്റെ സന്നദ്ധ സേവകനായിരുന്ന ഗഗന്‍ കഴിഞ്ഞ ജനുവരിയില്‍ കൊല്ലപ്പെടുകയായിരുന്നു.

അന്താരാഷ്ട്ര സമാധാനപാലകദിനത്തിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക. യു.എന്നിന്റെ രണ്ടാമത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന ദാഗ് ഹാമര്‍സ്‌വോഡിന്റെ പേരിലുള്ള മെഡലുകളാണു സമ്മാനിക്കുക. അദ്ദേഹം 1961 ല്‍ ദുരൂഹ സാഹചര്യത്തില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ആ വര്‍ഷം അദ്ദേഹത്തിനു നൊബേല്‍ സമ്മാനവും ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button